തൃശൂർ: കെമിക്കൽ ബയോളജി ആൻഡ് ഡ്രഗ്ഗ് ഡിസൈൻ എന്ന വിഷയത്തെ ആസ്പദമാക്കി ജൂബിലി ഗവേഷണകേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ നാഷണൽ സിമ്പോസിയം സംഘടിപ്പിച്ചു. മൂന്ന് സംസ്ഥാനങ്ങളിൽ നിന്നായി തൊണ്ണൂറോളം പേർ പങ്കെടുത്തു. ആധുനിക കോശ എൻജിനീയറിങ്ങിലൂടെ കാൻസറിനെതിരായി മരുന്നു വികസിപ്പിക്കുന്നതിനെപ്പറ്റി ഡോ. ടി. ആർ. സന്തോഷ്‌കുമാർ പ്രബന്ധം അവതരിപ്പിച്ചു. ഡോ. സിനോഷ് സ്‌കറിയാച്ചൻ, ഡോ. സുസ്മിത,ഡോ. ജിതേഷ് കോട്ടൂർ, ഡോ. രമ്യ ചന്ദ്രൻ, ജൂബിലി അസി. ഡയറക്ടർ ഫാ. ടെറിൻ മുള്ളങ്കര, ഡോ. ഡി. എം. വാസുദേവൻ, ഡോ. ദിലീപ് വിജയൻ, ഡോ. പി. ആർ. വർഗീസ് എന്നിവർ പങ്കെടുത്തു. തെരഞ്ഞെടുക്കപ്പെട്ട ആറ് ഗവേഷകർ സിമ്പോസിയത്തിൽ ഉപപ്രബന്ധങ്ങൾ അവതരിപ്പിച്ചു. ഡോ. വി.ജെ. ഷൈൻ മികച്ച പ്രബന്ധ അവതാരകനായി തെരഞ്ഞെടുക്കപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |