അമിത വണ്ണത്തിന്റെ പേരിൽ ഒരുപാട് വിമർശനങ്ങളും കളിയാക്കലുകളും ഏൽക്കേണ്ടി വന്ന ഇന്ത്യൻ ക്രിക്കറ്റ് താരമാണ് സർഫറാസ് ഖാൻ. ഇപ്പോഴിതാ വെറും രണ്ടുമാസം കൊണ്ട് 17 കിലോ കുറച്ച് ഞെട്ടിച്ചിരിക്കുകയാണ് താരം. സർഫറാസിന്റെ അതിശയിപ്പിക്കുന്ന ട്രാൻസ്‌ഫർമേഷനാണ് ക്രിക്കറ്റ് ലോകത്തിൽ ഇപ്പോൾ സംസാരവിഷയം.
വർക്കൗട്ടിന് പുറമെ കർശനമായ ഡയറ്റാണ് താരത്തിന്റെ പുതിയ രൂപമാറ്റത്തിന് പിന്നിൽ. സർഫറാസിന്റെ പിതാവും കോച്ചുമായ നൗഷാദ് ഖാൻ അടുത്തിടെ ഒരു അഭിമുഖത്തിൽ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു.'നമ്മൾ ഡയറ്റിൽ വളരെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു. റൊട്ടി, അരി, പഞ്ചസാര, മാവ്, ബേക്കറി പലഹാരങ്ങൾ തുടങ്ങിയവ കഴിക്കുന്നത് നിർത്തി. പകരം ഗ്രിൽ ചെയ്ത മീൻ, ചിക്കൻ, പുഴുങ്ങിയ മുട്ട, ഫ്രഷ് സാലഡുകൾ, ബ്രൊക്കോളി, അവക്കാഡോ, വെള്ളരിക്ക തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തി. ഗ്രീൻ കോഫിയും ഗ്രീൻ ടീയും കുടിക്കാൻ ആരംഭിച്ചു. ഒന്നര മാസത്തോളം ഇതായിരുന്നു ഭക്ഷണക്രമം'- എന്നാണ് നൗഷാദ് വ്യക്തമാക്കിയത്.
ഗ്രീൻ കോഫി
പച്ചയായ, വറുക്കാത്ത കാപ്പിക്കുരു കൊണ്ടുണ്ടാക്കുന്ന കോഫിയാണ് ഗ്രീൻ കോഫി. അതിനാൽ തന്നെ കാപ്പിക്ക് നല്ല പച്ച നിറമായിരിക്കും. വറുക്കാത്തതിനാൽ ഇതിൽ ക്ളോറോജെനിക് ആസിഡ് കൂടുതലായിരിക്കും. നിരവധി ആരോഗ്യ ഗുണങ്ങളുള്ള സംയുക്തങ്ങളാണിത്. ഇന്ത്യൻ വിപണിയിലും ഇവ ലഭ്യമാണ്. ഒരു പാക്കറ്റിന് 300 രൂപ മുതൽ 1500 രൂപവരെയാണ് വില.
ഗുണങ്ങൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |