മലയാളികളെ സംബന്ധിച്ച് അടുക്കളയിൽ ഒഴിച്ചുകൂടാനാകാത്ത സാധനമാണ് ഉള്ളി. ഓംലെറ്റും ചിക്കനും ഉൾപ്പടെയുള്ള വിഭവങ്ങൾ തയ്യാറാക്കാൻ ഉള്ളി വേണം. എന്നാൽ ഉള്ളി തൊലികളഞ്ഞ് മുറിക്കുമ്പോൾ കണ്ണെരിയുകയും കണ്ണുനീർ പുറത്തേക്ക് വരികയും ചെയ്യും. അതിനാൽത്തന്നെ മിക്കവരെയും സംബന്ധിച്ച് അടുക്കളയിൽ ഏറ്റവും മുഷിപ്പ് തോന്നുന്ന കാര്യം ഉള്ളി അരിയുന്നതായിരിക്കും.
ഉള്ളി മുറിക്കുമ്പോൾ എൻസൈമുകളും സൾഫെനിക് ആസിഡും പുറത്തുവരുന്നു. ഇത് കണ്ണുകളിലെത്തുമ്പോഴാണ് എരിച്ചിലും കണ്ണുനീരുമൊക്കെ വരുന്നത്. ഇത് കണ്ണിൽ എത്താതിരുന്നാൽ പ്രശ്നം തീർന്നു. ഉള്ളി മുറിക്കുമ്പോൾ സമീപത്ത് ഒരു ഫാൻ വയ്ക്കുക. അല്ലെങ്കിൽ ഇത് കണ്ണിൽ എത്താതിരിക്കാൻ സഹായിക്കുന്ന കണ്ണടകൾ വയ്ക്കുക.
മറ്റൊരു എളുപ്പവഴികൂടിയുണ്ട്. ഉള്ളി മുറിക്കുന്നതിന് മുമ്പ് തണുപ്പിക്കുക എന്നതാണ് അടുത്ത സൂത്രം. ഉള്ളി കുറച്ചുസമയം ഫ്രിഡ്ജിലോ ഫ്രീസറിലോ സൂക്ഷിക്കാം അല്ലെങ്കിൽ കുറച്ച് സമയം തണുത്ത വെള്ളത്തിൽ മുക്കിവയ്ക്കാം. എന്നിട്ട് മുറിച്ചാൽ മതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |