നെടുമ്പാശേരി: പാറക്കടവ് ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ 71ാം നമ്പർ അങ്കണവാടിയുടെ മുകളിലേക്ക് തെങ്ങ് വീണ് മേൽക്കൂര തകർന്നു. ഇന്നലെ പുലർച്ചെ ആയതിനാൽ ആളപായം ഒഴിവായി. അയൽവാസിയുടെ പറമ്പിലെ കേടുപാട് സംഭവിച്ച തെങ്ങാണ് മറിഞ്ഞത്. അങ്കണവാടിയിലെ കുട്ടികളുടെ സുരക്ഷിതത്വം ഉറപ്പ് വരുത്തുന്നതിൽ ഗ്രാമപഞ്ചായത്ത് അധികാരികളുടെ ഭാഗത്ത് നിന്നും ഗുരുതരമായ വീഴ്ച്ച സംഭവിച്ചതായി ആക്ഷേപമുണ്ട്. അങ്കണവാടിയുടെ കേടുപാടുകൾ അടിയന്തരമായി പരിഹരിക്കണമെന്നും കുട്ടികളുടെ പൂർണ്ണ സുരക്ഷ ഉറപ്പാക്കിയ ശേഷമെ തുറന്ന് പ്രവർത്തിപ്പിക്കാവൂയെന്നും സി.പി.എം പൂവ്വത്തുശ്ശേരി ബ്രാഞ്ച് കമ്മിറ്റി ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |