തിരുവനന്തപുരം: തമിഴ്നാട്ടിൽ നിന്ന് കഞ്ചാവ് വാങ്ങി കേരളത്തിലെത്തിച്ച വില്പനക്കാരനെ കോടതി രണ്ട് വർഷം കഠിനതടവിനും 20,000 രൂപ പിഴയ്ക്കും ശിക്ഷിച്ചു.പിഴയൊടുക്കിയില്ലെങ്കിൽ രണ്ട് മാസം അധിക തടവ് അനുഭവിക്കണം. ഒന്നാം അഡീഷണൽ സെഷൻസ് ജഡ്ജി കെ.പി.അനിൽ കുമാറാണ് പ്രതിയെ ശിക്ഷിച്ചത്.
കൊല്ലം കുണ്ടറ പെരിനാട് ചിറ്റുകുന്നു പുത്തൻ വീട്ടിൽ വിൽസണാണ് പ്രതി.
തിരുനെൽവേലി കടക്കണലൂർ മാടസ്വാമി കോവിൽ സ്ട്രീറ്റിൽ രാജേശ്വരിയിൽ നിന്നാണ് പ്രതി 20,000 രൂപ കൊടുത്ത് 214 പായ്ക്കറ്റ് കഞ്ചാവ് വാങ്ങിയത്.ഇതുമായി പാറശാല റെയിൽവേ സ്റ്റേഷന്റെ രണ്ടാം പ്ലാറ്റ്ഫോമിലെത്തിയ പ്രതിയെ റെയിൽവേ പൊലീസാണ് പിടികൂടിയത്.
പ്രതിയിൽ നിന്ന് 1.850 കിലോ കഞ്ചാവാണ് പിടിച്ചെടുത്തത്. തെളിവുകളുടെ അഭാവത്തിൽ കേസിലെ രണ്ടാം പ്രതി രാജേശ്വരിയെ കോടതി വെറുതെ വിട്ടു.പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക് പ്രോസിക്യൂട്ടർ ബി.ഐ.മനീഷ് ഹാജരായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |