പാരീസ്: ഗാസയിൽ ഇസ്രയേൽ ആക്രമണം തുടരുന്നതിനിടെ, പാലസ്തീനെ സെപ്തംബറിൽ നടക്കുന്ന യു.എൻ ജനറൽ അസംബ്ലി യോഗത്തിനിടെ സ്വതന്ത്ര രാഷ്ട്രമായി അംഗീകരിക്കുമെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ. ഗാസയിലെ സഹായ വിതരണത്തിന് ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കണമെന്ന് ഫ്രാൻസും യു.കെയും ജർമ്മനിയും ഇസ്രയേലിനോട് ആവശ്യപ്പെട്ടു. ഗാസയിൽ സമീപ ദിവസങ്ങളിൽ പട്ടിണി മൂലം മരിച്ചവരുടെ എണ്ണം 122 ആയ സാഹചര്യത്തിലാണ് പ്രതികരണം. അതേ സമയം, ഗാസയിലേക്ക് ഭക്ഷണം അടക്കം സഹായ പാക്കറ്റുകൾ എയർഡ്രോപ്പ് ചെയ്യാൻ വിദേശരാജ്യങ്ങളെ അനുവദിക്കുമെന്ന് ഇസ്രയേൽ പ്രഖ്യാപിച്ചു.
നേരത്തെ യു.എസ്, ഫ്രാൻസ്, ജോർദ്ദാൻ, ഈജിപ്റ്റ്, നെതർലൻഡ്സ്, ബെൽജിയം എന്നീ രാജ്യങ്ങൾക്ക് ഗാസയിലേക്ക് സൈനിക വിമാനങ്ങളിൽ നിന്ന് സഹായ പാക്കേജുകൾ എയർഡ്രോപ്പ് ചെയ്യാൻ ഇസ്രയേൽ അനുമതി നൽകിയിരുന്നെങ്കിലും പിന്നീട് അവസാനിപ്പിച്ചു. അതേ സമയം, ഗാസയിലെ വെടിനിറുത്തലിനായി ഖത്തറിൽ നടന്നുവന്ന മദ്ധ്യസ്ഥ ചർച്ചകളിൽ നിന്ന് ഇസ്രയേലും യു.എസും പിൻമാറി. ഹമാസിന്റെ നിസഹകരണം ചൂണ്ടിക്കാട്ടിയാണ് നടപടി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |