നിർമാതാക്കളുടെ സംഘടനയായ ഫെഫ്‌കയിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് നാമനിർദേശ പത്രിക സമർപ്പിച്ച് സാന്ദ്ര തോമസ്. പർദ ധരിച്ചാണ് അവർ നാമനിർദേശ പത്രിക സമർപ്പിക്കാനെത്തിയത്. ചിലരുടെ തുറിച്ചുനോട്ടം ഒഴിവാക്കാനാണ് ഇങ്ങനെ വസ്ത്രം ധരിച്ചതെന്ന് അവർ മാദ്ധ്യമങ്ങളോട് പറഞ്ഞു. അടുത്ത മാസം പതിനാലിനാണ് സംഘടനയിലെ തിരഞ്ഞെടുപ്പ്.
'ഇപ്പോഴത്തെ ഭാരവാഹികൾ ഇരിക്കുന്ന ഈ അസോസിയേഷനിൽ, എന്റെ മുൻ അനുഭവത്തിന്റെ പേരിൽ ഇവിടെ വരാൻ ഏറ്റവും യോജിച്ച വസ്ത്രം ഇതാണെന്ന് തോന്നിയതുകൊണ്ടാണ് ഇങ്ങനെയൊരു വേഷത്തിലെത്തിയത്. പിന്നെ എന്റെ പ്രതിഷേധത്തിന്റെ ഭാഗം കൂടിയാണ്. ഞാൻ ഗൗരവകരമായി ഒരു കാര്യം ആരോപിച്ചു. നാല് പേരെ പ്രതികളാക്കി കോടതി കുറ്റപത്യം സമർപ്പിച്ചു. എന്നിട്ടും അവർ ഇവിടെ ഭരണാധികാരികളായി തുടരുകയാണ്. മാത്രമല്ല അടുത്ത ടേമിലേക്ക് ഇവർ തന്നെ പ്രസിഡന്റും സെക്രട്ടറിയുമൊക്കെയായി മത്സരിക്കുകയാണ്. എന്റെ പ്രതിഷേധത്തിന്റെ ഭാഗമാണ് ഈ വസ്ത്രധാരണം.
ഒന്നാം പ്രതി ആന്റോ ജോസഫ് പ്രസിഡന്റാണ്. രണ്ടാം പ്രതി ബി രാഗേഷ് സെക്രട്ടറിയാണ്. ഇവിടെ സ്ത്രീകൾ സുരക്ഷിതമായ ഒരിടമല്ല. ഇത് പുരുഷന്മാരുടെ കുത്തകയാക്കിവച്ചിരിക്കുകയാണ്. പതിറ്റാണ്ടുകളായി പത്ത് പതിനഞ്ചുപേരുടെ കുത്തകയാക്കിവച്ചിരിക്കുകയാണ്. മാറ്റം വരണം. ഇന്ന് നിർമാതാക്കളുടെ അസോസിയേഷൻ മറ്റ് അസോസിയേഷനേക്കാളെല്ലാം താഴെയാണ് നിൽക്കുന്നത്.
ഭരണവിരുദ്ധവികാരം ഇവിടെ ശക്തമായിട്ടുണ്ട്. ഞാൻ എല്ലാവരുമായും സംസാരിച്ചു. പാനലായിട്ടായിരിക്കും മത്സരിക്കുക. എന്റെ പേര് നിർദേശിച്ചത് എന്റെ ഫാദറാണ്. അദ്ദേഹം നിർമാതാവാണ്. രണ്ടാമത് ചെയ്തത് ഷീല ചേച്ചിയാണ്.'- സാന്ദ്ര തോമസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |