നിരവധി ആളുകൾ ഇപ്പോൾ നേരിടുന്ന ഒരു പ്രധാന സൗന്ദര്യപ്രശ്നമാണ് അകാലനര. ചെറിയ കുട്ടികൾ മുതൽ യുവാക്കൾ വരെ ഇപ്പോൾ അകാലനര മൂലം കഷ്ടപ്പെടുന്നു. ഇതിന് പരിഹാരമായി പലരും കെമിക്കൽ നിറഞ്ഞ ഡെെകളാണ് ഉപയോഗിക്കുന്നത്. എന്നാൽ പരസ്യം കണ്ട് വാങ്ങുന്ന കെമിക്കൽ ഡെെകൾ നിങ്ങളുടെ മുടിക്ക് ഗുണത്തെക്കാൾ ഏറെ ദോഷമാണ് ചെയ്യുന്നത്. പലപ്പോഴും ജീവിത ശെെലിയും ആഹാരശീലങ്ങളുമാണ് അകാലനരയ്ക്ക് കാരണമാകുന്നത്. വളരെ നേരത്തെ തന്നെ ഇത് ശ്രദ്ധിച്ചാൽ അകാലനര തടയാൻ കഴിയും. നരച്ച മുടി കറുപ്പിക്കാൻ മാത്രമല്ല മുടിയുടെ ആരോഗ്യം നിലനിർത്താനും സാധിക്കുന്ന ഒരു ഹെയർ പാക്ക് പരിചയപ്പെട്ടാലോ?
ആവശ്യമായ സാധനങ്ങൾ
തയ്യാറാക്കുന്ന വിധം
ഈ പാക്ക് തയ്യാറാക്കാൻ ആദ്യം കറിവേപ്പിലയും മാതളനാരങ്ങയുടെ തൊലിയും ആവശ്യത്തിന് എടുത്ത് നല്ലപോലെ വെയിലത്ത് വച്ച് ഉണക്കണം. ശേഷം അവ നന്നായി പെടിച്ചെടുക്കാം. ഒരു ഇരുമ്പ് ചീനച്ചട്ടി അടുപ്പിൽ വച്ച് ഈ പൊടി അതിലേക്ക് ചേർത്ത് ഇളക്കുക. അവ ചെറുതായി ചൂടായതിന് ശേഷം അതിലേക്ക് മെെലാഞ്ചിപ്പൊടിയും നെല്ലിക്കപ്പൊടിയും ചേർത്തിളക്കാം. ഇനി അടുപ്പണച്ച് അത് ഈ ഇരുമ്പ് ചീനച്ചട്ടിയിൽ തന്നെ തണുപ്പിക്കാൻ വയ്ക്കണം. തണുത്തശേഷം ഈ പൊടി ഒരു കുപ്പിയിലാക്കി സൂക്ഷിക്കാം. ആവശ്യമുള്ളപ്പോൾ ഇരുമ്പ് ചീനച്ചട്ടിയിൽ കുറച്ചു പൊടിയും തേയിലവെള്ളവും ചേർത്ത് യോജിപ്പിച്ച ശേഷം തലയിൽ തേയ്ക്കാം. മുടിയുടെ നരയുള്ള ഭാഗത്ത് വേണം കൂടുതൽ പുരട്ടാൻ. 30 മിനിട്ട് വച്ചശേഷം താളി ഉപയോഗിച്ച് മുടി കഴുകുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |