റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com
2025 ജൂലായ് 28 - കർക്കിടകം 12 തിങ്കളാഴ്ച. രാമായണ മാസം 12ാം ദിനം. (വൈകുന്നേരം 5 മണി 35 മിനിറ്റ് 8 സെക്കന്റ് വരെ പൂരം നക്ഷത്രം ശേഷം ഉത്രം നക്ഷത്രം)
അശ്വതി: കൃഷിയിലൂടെ നേട്ടം, എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും, പ്രത്യേകമായ ഒരു വശ്യശക്തി നിഴലിച്ചു നില്‍ക്കും, പൊതു പ്രവര്‍ത്തകര്‍ക്ക് മാനഹാനിയും പണച്ചെലവും.
ഭരണി: ഗൃഹോപരണങ്ങള്‍ വാങ്ങിക്കും, പൂര്‍വ്വിക സ്വത്ത് ലഭിക്കാൻ സാദ്ധ്യതയുണ്ട്, കര്‍ഷകര്‍ക്ക് ലാഭം, സാമ്പത്തിക സഹായം അനുവദിച്ചുകിട്ടും, സർക്കാർ ഉദ്യോഗസ്ഥർക്ക് കര്‍മ്മ രംഗത്ത് പ്രതിസന്ധി തരണം ചെയ്യേണ്ടി വരും.
കാര്‍ത്തിക: കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും, വിദേശ യാത്രയ്ക്ക് തീരുമാനമാകും, ദുർവാശി മൂലം ദുരിതത്തിലാഴ്ത്തുന്ന സാഹചര്യം വന്നുചേരും, വാക്കുകള്‍ പ്രയോഗിക്കുന്നത് വളരെ സൂക്ഷിച്ചു വേണം.
രോഹിണി: ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, ജനപ്രീതിയും അംഗീകാരവും, എല്ലാവരും അനുകൂലമായ രീതിയില്‍ പെരുമാറും, എതിര്‍ലിംഗത്തിലുള്ളവരോട് താല്‍പര്യം കൂടും.
മകയിരം: ധനാഭിവൃദ്ധിയുടെ സമയം, ശത്രുവിന്‍മേല്‍ വിജയം, ആഢംബര ഭ്രമം, ദാബത്യ സുഖം, സംസാരത്തിലൂടെ മറ്റുള്ളവരെ വശത്താക്കും, ഈശ്വരാധീനം, തൊഴിലിൽ ഉയര്‍ച്ചയും പുത്തനുണര്‍വും ഉണ്ടാകും.
തിരുവാതിര: സ്ത്രീകള്‍ വഴി അംഗീകാരം ലഭിക്കും, കാലങ്ങളായി കിട്ടാതിരുന്ന ധനം തിരിക ലഭിക്കും, ആത്യാത്മികതയും ദൈവാധീനവും ഉണ്ടാകും, ആകര്‍ഷകത്വം എല്ലായിടത്തും നിഴലിച്ചു നില്‍ക്കും.
പുണര്‍തം: വ്യാപാരികള്‍ക്ക് നല്ലസമയം, ശത്രുക്കള്‍ ഒഴിഞ്ഞുപോകും, ദാമ്പത്യം സന്തോഷപ്രദം, പ്രണയ കാര്യങ്ങളില്‍ അനുകൂല തീരുമാനം, ആചാര മര്യാദകള്‍ പാലിക്കും.
പൂയം: ശത്രുക്കളുടെ ഉപദ്രവം കുറയും, വിവാഹാലോചന പുരോഗമിക്കും, ശത്രുക്കളുടെ മേല്‍ വിജയം, രാഷ്ട്രീയ രംഗത്ത് നേട്ടം, സുഹൃത് സമാഗമം, അപ്രതീക്ഷിതമായി ധനനേട്ടം.
ആയില്യം: സമ്മാനാദി ലാഭം, തൊഴില്‍ മേഖലയില്‍ മേന്മ, എതിര്‍ക്കുന്നവരെ കീഴ്പെടുത്തും, സുഹൃദ്ബന്ധങ്ങൾക്ക് പ്രാമുഖ്യം കൊടുക്കും, ധനലാഭം, വസ്ത്രാഭരണാദി ലാഭം, ശത്രുനാശം.
മകം: ഏറ്റെടുത്ത സംഗതികള്‍ ഉത്തരവാദിത്വത്തോടെ ചെയ്തു തീര്‍ക്കും, കുടുംബകാര്യങ്ങളില്‍ മുമ്പില്ലാത്ത കരുതല്‍ കാണിക്കും, ചെലവിനോടൊപ്പം വരവും വര്‍ദ്ധിക്കും, കടബാദ്ധ്യതകള്‍ കുറയും.
പൂരം: വീടിനോട് പ്രത്യേക താത്‌പര്യം, അധികാരികളുടെ പ്രീതി, കുടുംബസുഖം, തൊഴില്‍ മേന്മ, പേരും പെരുമയും ഉണ്ടാകും, നിര്‍മ്മാണ പദ്ധതികള്‍ക്ക് തുടക്കം കുറിക്കും, സ്ത്രീകള്‍ക്ക് സമ്മാനാദിലാഭം.
ഉത്രം: അന്യദേശ വാസം ഗുണം ചെയ്യും, രോഗങ്ങള്‍ക്ക് ആശ്വാസം, ജോലിയില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, സന്താനസുഖം, ആഡംബര വസ്തുക്കള്‍ ശേഖരിക്കും, കുടുബസുഖം, സമാധാനം.
അത്തം: കലാരംഗത്ത് പ്രവർത്തിക്കുന്നവർക്ക് പുതിയ അവസരങ്ങള്‍ ലഭിക്കും, ഭൂമി ലാഭം, കൃഷിയിലൂടെ നേട്ടം, പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും, ബന്ധുക്കളുടെ എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും.
ചിത്തിര: പൊതുജനാനുകൂല്ല്യം, സ്ഥാനമാറ്റം, താഴ്ത്തപ്പെടല്‍ എന്നിവ അനുഭവത്തില്‍ വരും, സ്ത്രീകളെ വിശ്വസിക്കരുത്, കാര്യങ്ങള്‍ ബുദ്ധിപരമായി വിശകലനം ചെയ്തു നോക്കി മാത്രം തീരുമാനങ്ങള്‍ എടുക്കുക.
ചോതി: സര്‍ക്കാര്‍ ജോലിയിലുള്ളവര്‍ക്ക് ബുദ്ധിമുട്ടുകള്‍, ചിട്ടി ബാങ്ക് എന്നിവ മുഖേനെ പ്രയാസങ്ങള്‍, സാമ്പത്തിക പ്രശ്നങ്ങള്‍ രൂക്ഷമാകും, ആഭരണലാഭം, കൃഷിഗുണം, സ്ത്രീഗുണം, ദാമ്പത്യസുഖം, സര്‍ക്കാര്‍ ആനുകൂല്ല്യം.
വിശാഖം: ഇഷ്ടഭക്ഷണ ലബ്ദി, ശത്രുക്കളെ പരാജയപ്പെടുത്തും, യാത്രയില്‍ ബുദ്ധിമുട്ടുകള്‍, പലവിധ ക്ലേശങ്ങള്‍ക്കും സാദ്ധ്യത, ധനത്തിനായി അന്യരെ ആശ്രയിക്കേണ്ടി വരും, ഗൃഹത്തില്‍ ചില അസ്വസ്ഥതകൾ, വീടുവിട്ടു താമസിക്കേണ്ടി വരും.
അനിഴം: സ്വലാഭത്തിന് വേണ്ടി ചെയ്യുന്ന സംഗതികള്‍ പിന്നീട് പ്രയാസങ്ങള്‍ക്ക് കാരണമാകും, യാത്രാഗുണം, താത്കാലിക ജോലി സ്ഥിരമാകും, ഉന്നത ഉദ്യോഗസ്ഥരില്‍ നിന്നും ആത്മാര്‍ഥമായ സഹകരണം കിട്ടും.
കേട്ട: രഹസ്യങ്ങള്‍ മറ്റുള്ളവരുമായി പങ്കിടുന്ന സ്വഭാവം ഉപേക്ഷിക്കുക, കുടുംബ സുഖം, ബിസിനസില്‍ നേട്ടം, അനുകൂലമായ വിവാഹ ബന്ധം, മറ്റുള്ളവരുടെ പ്രീതികരമായ പെരുമാറ്റം ഗുണകരമാകും.
മൂലം: തൊഴിൽ മേഖലയിൽ തടസങ്ങള്‍ നേരിടും, സ്വന്തം നേട്ടം ലാക്കാക്കി പലരും അടുത്തുകൂടി ചതിക്കാന്‍ നോക്കും, ഭാര്യാഗുണം, സ്ത്രീകള്‍ മുഖേനെ സന്തോഷം കിട്ടും, മതപരമായ കാര്യങ്ങളില്‍ താല്‍പര്യം കാണിക്കും.
പൂരാടം: ബന്ധുക്കളുടെ എതിര്‍പ്പുകള്‍, സ്വാര്‍ഥത ഒഴിവാക്കുക, ധനലാഭം, മേലധികാരികളുടെ പ്രീതി നേടും, യാത്രയില്‍ നേട്ടം, എല്ലാ കാര്യത്തിലും ശാന്തതയും സമാധാനവും പുലര്‍ത്തണം.
ഉത്രാടം: എല്ലാവരില്‍ നിന്നും സഹായ സഹകരണങ്ങള്‍ ലഭിക്കും, ഭാര്യാഗുണം, സ്വാധീനശക്തി വർദ്ധിക്കും, മറ്റുള്ളവരെ സഹായിക്കാന്‍ താല്‍പര്യം കാണിക്കും, പഠന കാര്യങ്ങളില്‍ ജയം.
തിരുവോണം: അന്യദേശവാസം ഗുണം ചെയ്യും, ഭര്‍തൃസ്നേഹം വര്‍ദ്ധിക്കും, സ്വന്തം കുടുംബത്തോട് മാത്രമെ കൂറും സ്നേഹവും കാണുകയുള്ളു, ആത്മീയപരമായ കാര്യങ്ങളില്‍ താല്‍പര്യം കൂടും.
അവിട്ടം: വിദ്യാഗുണം, പുതിയ അറിവുകള്‍ സമ്പാദിക്കും, കാര്യശേഷി, ആകര്‍ഷകത്വം, സത്യസന്ധത, ഈശ്വരാധീനം, എല്ലാവിധ സുഖ സൗകര്യങ്ങളും അനുഭവിക്കാന്‍ യോഗം.
ചതയം: സ്ത്രീകള്‍ മുഖേനെ സന്തോഷം, പൊതുവേ അനുകൂലമായ സാഹചര്യങ്ങള്‍, ശത്രുക്കളെ പരാജയപ്പെടുത്തും, ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, മോശം കൂട്ടുകെട്ടുകളില്‍ നിന്നും കഴിയുന്നതും അകന്നു നില്‍ക്കുക.
പൂരുരുട്ടാതി: ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും പ്രവര്‍ത്തികളും നേരിടും, കോപസ്വഭാവം, ബന്ധുക്കളുമായി കലഹം, അപായഭീതി, ധനനഷ്ടം, രഹസ്യ ജീവിതം, പരീക്ഷണങ്ങളെ നേരിടേണ്ടി വരും.
ഉത്രട്ടാതി: ദുരാഗ്രഹം, ബന്ധുക്കളുമായി കലഹം, എല്ലാരംഗത്തും പരാജയം, അമിതമായി ഉള്ള ആത്മവിശ്വാസം ദോഷം ചെയ്യും, ശ്രദ്ധാപൂര്‍വ്വം ജോലി നിര്‍വ്വഹിച്ചില്ലെങ്കില്‍ തൊഴില്‍നഷ്ടം സംഭവിക്കും, സ്ത്രീകള്‍ മുഖേനെ കലഹം.
രേവതി: മുന്‍കോപം, വിദേശത്ത് നിന്നും അശുഭ വാര്‍ത്തകള്‍ ശ്രവിക്കും, വികാര വിക്ഷോഭം, അപകടത്തില്‍ നിന്നും പാഠം പഠിക്കും, വീട് വിട്ട് നില്‍ക്കേണ്ടി വരും, കര്‍മ്മ മേഖലയില്‍ അനിശ്ചിതത്വം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |