SignIn
Kerala Kaumudi Online
Sunday, 03 August 2025 7.44 PM IST

ഈ നക്ഷത്രക്കാർക്ക് സ്‌ത്രീസുഖം ലഭിക്കും; ശാന്തിയും സമാധാനവും കൈവരും, അപ്രതീക്ഷിതമായി ധനം കിട്ടാനും സാദ്ധ്യത

Increase Font Size Decrease Font Size Print Page
astro

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ജൂലായ് 29 - കർക്കിടകം 13 ചൊവ്വാഴ്ച . രാമായണ മാസം 13 ആം ദിനം. ( വൈകുന്നേരം 7 മണി 27 മിനിറ്റ് 10 സെക്കന്റ് വരെ ഉത്രം നക്ഷത്രം ശേഷം അത്തം നക്ഷത്രം )

അശ്വതി: പലസ്ഥലത്ത് നിന്നും സഹായ സഹകരണങ്ങൾ കിട്ടും, കലാരംഗത്ത് നിൽക്കുന്നവർക്ക് പുതിയ അവസരങ്ങൾ ഉണ്ടാകും.

ഭരണി: ലഭിക്കുന്ന അവസരങ്ങൾ ക്രിയാത്മകമായി ഉപയോഗിച്ചാൽ നേട്ടങ്ങൾ കൊയ്യാൻ സാധിക്കും, സാങ്കേതിക രംഗത്ത് അവസരങ്ങളും ഉയർച്ചയും, ധനവർദ്ധന.

കാര്‍ത്തിക: കോടതി കാര്യങ്ങളിൽ അനുകൂലമായ തീരുമാനങ്ങൾ ഉണ്ടാകുന്ന സമയമാണ്, സന്താനങ്ങളുടെ കാര്യത്തിൽ അഭിമാനം വർദ്ധിക്കും.

രോഹിണി: സ്വന്തം പ്രവർത്തിക്കൊത്ത് വിജയം നേടാൻ സാധിക്കുന്നതാണ്, സാഹിത്യ പ്രവർത്തകർക്ക് പുരസ്കാരങ്ങളോ പുതിയ അവസരങ്ങളോ കിട്ടും.

മകയിരം: ഇഷ്ട സുഹൃത് സംഗമം, പ്രതികൂല സാഹചര്യങ്ങളിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെടും, കച്ചവടക്കാർ വ്യാപാരം വികസിപ്പിക്കും.

തിരുവാതിര: അദ്ധ്വാനഭാരം കൂടിയാലും വിഷമിക്കേണ്ട വരുമാനം വർദ്ധിക്കും, അപ്രതീക്ഷിതമായി സുഹൃത്തുക്കൾ സഹായിക്കും.

പുണര്‍തം: മാനഹാനി ഉണ്ടാകാതെ സൂക്ഷിക്കണം, വിവാഹ സംബന്ധമായ എല്ലാ തടസങ്ങളും നീങ്ങും, പുർവിക ധനം അനുഭവിക്കും, ആരോഗ്യ നില കൂടുതൽ മെച്ചപ്പെടും.

പൂയം: ചതിവ് പറ്റി ധനം നഷ്ടപ്പെടാൻ സാദ്ധ്യതയുണ്ട്, തസ്കര ഭയം, സർക്കാരിൽ നിന്ന് താക്കീത് ലഭിക്കാൻ സാദ്ധ്യതയുണ്ട്.

ആയില്യം: കുടുംബ കാര്യങ്ങളിൽ കലഹങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കണം, രഹസ്യങ്ങൾ യാതൊരു കാരണവശാലും മറ്റുള്ളവരും ആയി പങ്കിടരുത്.

മകം: ചതി, വഞ്ചന എന്നിവ വരാതെ സൂക്ഷിക്കുക, പ്രതികൂലമായ നക്ഷത്രങ്ങളിൽ ജനിച്ചവരുമായി രഹസ്യ ബന്ധങ്ങൾ കൂട്ട് കച്ചവടം തുടങ്ങിയവ പാടില്ല.

പൂരം: പുതിയ പദ്ധതികൾ തൽക്കാലം മാറ്റി വയ്ക്കുക, ധനനഷ്ടത്തിന് ഇടവരും, സന്താനങ്ങളുടെ ആവശ്യത്തിന് ധനം മാറ്റി വയ്ക്കേണ്ടി വരും.

ഉത്രം: അനാവശ്യ ചിന്തകളും ആശയങ്ങളും പലവിധത്തിലുള്ള പ്രയാസങ്ങൾക്കും ഇടവരുത്തും, ഉയർച്ചയും സ്ഥാനമാനങ്ങളും വന്നുചേരും, സ്നേഹബന്ധങ്ങൾ വിവാഹത്തിലെത്തിച്ചേരും.

അത്തം: ആനുകൂല്യങ്ങൾ ലഭിക്കാനുള്ള തടസങ്ങൾ മാറും, അവിചാരിതമായ നേട്ടങ്ങൾ കൈവരിക്കും, സ്വകാര്യ മേഖലയിൽ ഉള്ളവർക്ക് നേട്ടങ്ങൾ.

ചിത്തിര: സന്താനയോഗം കാണുന്നു, വിദ്യാർത്ഥികൾക്ക് ഗുണകരമായ ദിനം, വിദേശത്ത് നിന്നും ആദായം ലഭിക്കും, യാത്രകൾ ഗുണപ്രദമാകും.

ചോതി: ജോലി ഭാരം കുറയ്ക്കാൻ സാധിക്കുന്ന സാഹചര്യങ്ങൾ സംജാതമാകും, പുതിയ സുഹൃത്തുക്കൾ വഴി നേട്ടങ്ങൾ ഉണ്ടാകും. ശാസ്ത്ര രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നേട്ടം.

വിശാഖം: നീതിന്യായ വകുപ്പുകളിൽ ജോലി ചെയ്യുന്നവർക്ക് ജോലി തൃപ്തികരമായിരിക്കും, ഭൂമിയുടെ ക്രയവിക്രയങ്ങളിൽ ലാഭം.

അനിഴം: ബന്ധുക്കളോട് സ്നേഹപൂർവമായി പെരുമാറുന്നത് കാരണം ധനസഹായങ്ങൾ ഉണ്ടാകും, കടം കൊടുത്ത ധനം തിരികെ കിട്ടാൻ സാദ്ധ്യതയുണ്ട്.

കേട്ട: വാഹനയോഗം, ജീവിതത്തിൽ മുമ്പുണ്ടായിരുന്നതിനേക്കാൾ സമാധാനവും ശാന്തിയും കൈവരും, സഹോദരരുമായി നല്ലബന്ധം സ്ഥാപിച്ചെടുക്കണം.

മൂലം: വിരോധത്തിലായിരുന്ന ബന്ധുക്കൾ അനുകൂലരാകും, ഭോജനസുഖം ലഭിക്കും. ജീവിത പങ്കാളിയുടെ ഗൃഹത്തിൽ നിന്നും സഹായങ്ങൾ പ്രതീക്ഷിക്കാം.

പൂരാടം: കഴിയുംവിധം ക്ഷേത്രദർശനം നടത്തുക. കുടുംബസുഖം, സ്ത്രീസുഖം എന്നിവ ഉണ്ടാകും, പഠിതാക്കൾ അശ്രദ്ധ കുറയ്ക്കണം.

ഉത്രാടം: രോഗങ്ങൾ മനഃപ്രയാസങ്ങൾക്ക് ഇടയാക്കും, ജോലിഭാരം ശാരീരികമായി ക്ഷീണം വരുത്തി വയ്ക്കും, ശത്രുക്കളെ കൊണ്ടുള്ള ശല്യങ്ങൾ വർദ്ധിക്കും.

തിരുവോണം: ദാമ്പത്യ കലഹം ഉണ്ടാകാതെ ശ്രദ്ധിക്കണം, ആരോഗ്യസ്ഥിതി വഷളാകും, ഭൂമി തർക്കങ്ങളിൽ അനുകൂലമായ തീരുമാനം എടുക്കാൻ കാലതാമസം നേരിടും.

അവിട്ടം: ബന്ധുക്കളുടെ സഹായ സഹകരണങ്ങൾ കുറയും, വാഹനങ്ങൾ വളരെയധികം സൂക്ഷിച്ച് കൈകാര്യം ചെയ്യാൻ ശീലിക്കുക, അനാവശ്യ സംഗതികളിൽ ഇടപെടുന്ന ശീലം ഒഴിവാക്കുക.

ചതയം: സാമ്പത്തിക ഇടപാടുകളിൽ പ്രയാസങ്ങൾ വർദ്ധിക്കും, കമിതാക്കൾ പരസ്പരം കലഹിക്കരുത്, അടുത്ത് സഹകരിക്കുന്നവർ ചതിക്കും, ശരീര സുഖം കുറയും.

പൂരുരുട്ടാതി: എതിർ ലിംഗത്തിൽ പെട്ടവരും ആയി ഇടപെടുന്നത് വളരെ നിയന്ത്രിക്കണം, ചതികളിൽ അകപ്പെട്ട് നാണക്കേട് ഉണ്ടായേക്കാം, രഹസ്യങ്ങൾ ആരോടും പങ്ക് വയ്ക്കരുത്.

ഉതൃട്ടാതി: ഈശ്വര ചിന്തയും ഈശ്വരാധീനവും കുറയും, ആഗ്രഹങ്ങൾ സാധിച്ചു കിട്ടില്ല, ആവശ്യ സമയത്ത് പണത്തിന് ബുദ്ധിമുട്ടുണ്ടാകും, ബന്ധുക്കൾ ശത്രുക്കളെ പോലെ പെരുമാറാൻ തുടങ്ങും.

രേവതി: മകളുടെ വിവാഹത്തിന് കാലതാമസം നേരിടും, പ്രണയിതാക്കളിൽ പ്രണയ നൈരാശ്യം ഉടലെടുക്കും, വിഷാദം വരാതെ സൂക്ഷിക്കുക, രഹസ്യ ബന്ധങ്ങൾ പുറത്തറിയാതിരിക്കാൻ ശ്രദ്ധിക്കണം.

TAGS: ASTROLOGY, VISWASAM, FUTURE PREDICTION
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.