തിരുവനന്തപുരം: കേരള പൊലീസ് സീനിയർ ഓഫീസേഴ്സ് അസോസിയേഷൻ പ്രസിഡന്റായി സിയാൽ എറണാകുളം അഡീഷണൽ എസ്.പി വി.ജി. രവീന്ദ്രനാഥിനെ തിരഞ്ഞെടുത്തു. തിരുവനന്തപുരം ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ഡി.കെ. പൃഥിരാജാണ് ജനറൽ സെക്രട്ടറി. ട്രഷററായി ആലപ്പുഴ ഡിവൈ.എസ്.പി മധുബാബു.ആറിനെയും തിരഞ്ഞെടുത്തു.വൈസ് പ്രസിഡന്റായി കോഴിക്കോട് മെഡിക്കൽ കോളേജ് എ.സി.പി ഉമേഷ് .എ, ജോയിന്റ് സെക്രട്ടറിയായി തിരുവനന്തപുരം സ്പെഷ്യൽ യൂണിറ്റ് വിജിലൻസ് ഡിവൈ.എസ്.പി സന്തോഷ് കുമാർ.ജെ എന്നിവരെ തിരഞ്ഞെടുത്തു.
കൊച്ചി അഡ്മിനിസ്ട്രേഷൻ ഡെപ്യൂട്ടി കമ്മീഷണർ വിനോദ് പിളള,ഷൊർണൂർ ഡിവൈ.എസ്.പി മനോജ് കുമാർ, തിരുവനന്തപുരം വിജിലൻസ് ആൻഡ് ആന്റി കറപ്ഷൻ ബ്യൂറോ ഡിവൈ.എസ്.പി പി.പി. കരുണാകരൻ,കൊടുങ്ങല്ലൂർ ഡിവൈ.എസ്.പി വി.കെ രാജു എന്നിവരാണ് സ്റ്റാഫ് കൗൺസിൽ അംഗങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |