തിരുവനന്തപുരം:കെഫോണിന് വേഗത പോരെന്ന മട്ടിൽ വാർത്തകളും ആക്ഷേപങ്ങളും ഉന്നയിക്കുന്നത് സർക്കാരിനെയും വിവിധ വകുപ്പുകളെയും പൊതുജനമദ്ധ്യത്തിൽ തെറ്റിദ്ധരിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും കേരള ഫൈബർ ഒപ്റ്റിക് നെറ്റ്വർക്ക് പ്രിൻസിപ്പൽ സെക്രട്ടറിയും കെ ഫോൺ എം.ഡി.യുമായ ഡോ.സന്തോഷ് ബാബു അറിയിച്ചു.
കെ ഫോൺ സേവനം നൽകിയ സർക്കാർ ഓഫീസുകളിലെ ബിൽ തുകയിലെ കുടിശ്ശിക തീർപ്പാക്കുന്നതുമായി ബന്ധപ്പെട്ട കാര്യം സർക്കാർ പരിഗണനയിലുള്ള വിഷയമാണ്. വിവിധ സർക്കാർ വകുപ്പുകളും ഓഫീസുകളും കെഫോൺ സമർപ്പിച്ച ബില്ലുകളിൽ തുക അടച്ചുവരികയാണ്. ഈ വിഷയത്തിലും തർക്കമൊന്നും നിലവിലില്ലെന്നും അദ്ദേഹം അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |