തിരുവനന്തപുരം: അംഗത്വം നൽകൽ മുതൽ ഫണ്ട് അടയ്ക്കൽ, പെൻഷൻ അനുവദിക്കൽ വരെയുള്ള സഹകരണപെൻഷൻ ബോർഡിന്റെ പ്രവർത്തനങ്ങൾ പൂർണമായും ഇ-ഓഫീസ് പ്ലാറ്റ്‌ഫോമിലേക്ക് മാറ്റുമെന്ന് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. സഹകരണപെൻഷൻകാരുടെ ബയോമെട്രിക് മസ്റ്ററിംഗ്,ഇ-ഓഫീസ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
സഹകരണ മേഖലയിലെ മുതിർന്ന പെൻഷൻകാരെ മന്ത്രി ചടങ്ങിൽ ആദരിച്ചു.ജവഹർ സഹകരണ ഭവൻ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ആന്റണി രാജു എംഎൽഎ അധ്യക്ഷത വഹിച്ചു.സഹകരണ സംഘം രജിസ്ട്രാർ ഡോ. ഡി. സജിത് ബാബു, പെൻഷൻ ബോർഡ് ചെയർമാൻ ആർ. തിലകൻ, അഡീഷണൽ രജിസ്ട്രാർ ആർ. ശിവകുമാർ,സഹകരണ ഓഡിറ്റ് ഡയറക്ടർ ഷെറിൻ എം.എസ് തുടങ്ങിയവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |