നഴ്‌സിംഗ് പഠിച്ചവർക്ക് മികച്ച തൊഴിലവസരം. മലബാർ ക്യാൻസർ സെന്ററിൽ പ്രൊജക്‌ട് നഴ്‌സ് ജോലിയിലാണ് ഒഴിവുകളുള്ളത്. ഇതം സംബന്ധിച്ച വിജ്ഞാപനം പുറത്തിറക്കി. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ഓൺലൈനായി അപേക്ഷകൾ സമർപ്പിക്കാം. നിലവിൽ ഒരു ഒഴിവാണ് റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്. തിരഞ്ഞെടുക്കുന്ന ഉദ്യോഗാർത്ഥികളെ ഓഗസ്റ്റ് എട്ടിന് നടക്കുന്ന അഭിമുഖത്തിലേക്ക് ക്ഷണിക്കും.
നിയമനം താൽക്കാലികമാണ്. അപേക്ഷകരുടെ പരമാവധി പ്രായം 30 വയസാണ്. ബിഎസ്‌സി നഴ്‌സിംഗ് അല്ലെങ്കിൽ സംസ്ഥാന കൗൺസിൽ രജിസ്‌ട്രേഷനോടുകൂടിയ ജിഎംഎം ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്. മുൻപരിചയം ഇല്ലാത്തവർക്കും അപേക്ഷിക്കാവുന്നതാണ്. 100 രൂപയാണ് അപേക്ഷാ ഫീസ്. യോഗ്യത, പരിചയം, അഭിമുഖത്തിലെ പ്രകടനം എന്നിവ അടിസ്ഥാനമാക്കി ആയിരിക്കും തിരഞ്ഞെടുക്കുക. അഭിമുഖത്തിന്റെ സമയത്ത് യഥാർത്ഥ രേഖകൾ ഹാജരാക്കണം. തിരഞ്ഞെടുക്കുന്നവർക്ക് 33,040 രൂപയാണ് ശമ്പളമായി ലഭിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |