എഐയുടെ കടന്നുവരവ് മനുഷ്യരുടെ താെഴിൽ സാദ്ധ്യതകൾ ഗണ്യമായി കുറച്ചിരിക്കുകയാണ്. കഴിഞ്ഞയാഴ്ച ഇന്ത്യയിലെ പ്രമുഖ ഐടി കമ്പനിയായ ടി.സി.എസ് 12,000 ജീവനക്കാരെയാണ് ഒഴിവാക്കാൻ തീരുമാനിച്ചത്. എ.ഐ ഉപയോഗം വർദ്ധിപ്പിക്കുന്നതും അതിലൂടെ ഉത്പാദനക്ഷമത ഉയർത്തുന്നതിനും പ്രധാന പരിഗണന നൽകുന്നതാണ് ഇതിന് പ്രധാന കാരണമായി കമ്പനിതന്നെ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. ഇത്തരത്തിൽ ഐടി രംഗത്ത് മാത്രമല്ല മറ്റിടങ്ങളിലും എഐ തനിസ്വഭാവം കാട്ടിക്കൊണ്ടിരിക്കുകയാണ്. എഐ കടന്നുകയറാത്ത തൊഴിൽ മേഖലകൾ ഇല്ലെന്നുതന്നെ പറയാം.
അടുത്തിടെ മൈക്രോസോഫ്‌ട് നടത്തിയ ഗവേഷണത്തിന്റെ ഫലം ഞെട്ടിക്കുന്നതായിരുന്നു. ഇതനുസരിച്ച് നാൽപ്പത് തൊഴിലുകൾ ചെയ്യാൻ ഇനി മനുഷ്യരുടെ ആവശ്യമേ ഇല്ലെന്നാണ്. മനുഷ്യനല്ലാതെ മറ്റാർക്കും ചെയ്യാൻ പറ്റാത്തത് എന്നുകരുതിയിരുന്നവയാണ് ഇവയിൽ ചിലത് എന്നതാണ് ഞെട്ടിപ്പിക്കുന്ന മറ്റൊരു വസ്തുത. വിവർത്തകരും, വ്യാഖ്യാതാക്കളും, ചരിത്രകാരന്മാർ എന്നിവരുടെ ജോലിയൊക്കെ ഇതിൽ ഉൾപ്പെടുന്നു.
പാസഞ്ചർ അറ്റൻഡന്റുമാർ,സെയിൻസ് റെപ്രസന്റേറ്റീവുമാർ, എഴുത്തുകാർ, ഉപഭോക്തൃ സേവന പ്രതിനിധികൾ, സിഎൻസി (കമ്പ്യൂട്ടർ ന്യമറിക്കൽ കൺട്രോൾ) ടൂൾ പ്രോഗ്രാമർ, ടെലിഫോൺ ഓപ്പറേറ്റർ, ടിക്കറ്റ് ഏജന്റുമാർ, റേഡിയോ ജോക്കികൾ, ടെലിമാർക്കറ്റർമാർ, എഡിറ്റർമാർ, പബ്ലിക്ക് റിലേഷൻസ് സ്പെഷ്യലിസ്റ്റുകൾ, ഡാറ്റാ സയന്റിസ്റ്റുകൾ തുടങ്ങിയ തൊലിലുകൾക്കാണ് ആളെ വേണ്ടാതാകുന്നത്. മനുഷ്യർ ചെയ്യുന്നതിനെക്കാൾ മികച്ചതായി എഐയ്ക്ക് ഈ ജോലികൾ ചെയ്യാൻ കഴിയും എന്നാണ് കണ്ടെത്തൽ.
എഐയെയുടെ കടന്നുവരവിനനുസരിച്ച് നമ്മുടെ വിദ്യാഭ്യാസ മേഖലയിൽ സമഗ്ര മാറ്റംവരുത്തണമെന്ന് വിദദ്ധർ ഇപ്പോൾത്തന്നെ ചൂണ്ടിക്കാണിക്കുന്നുണ്ട്. പ്രത്യേകിച്ചും എൻജിനീയറിംഗ് മേഖല. ഇല്ലെങ്കിൽ വരുംതലമുറയ്ക്ക് പിടിച്ചുനിൽക്കാാനാവില്ലെന്നാണ് അവർ പറയുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |