തക്കാളി ഒരു പഴം മാത്രമല്ല,മികച്ച ലൈംഗിക ജീവിതത്തിന് ഒഴിച്ചുകൂടാനാവാത്ത ഒന്നാണെന്നാണ് വിദഗ്ദ്ധർ പറയുന്നത്. സെക്‌സ് ആന്റ് റിലേഷൻഷിപ്പ് വിദഗ്‌ദ്ധയായ അന്നബെല്ലെയാണ് തക്കാളി മഹത്വവുമായി രംഗത്തെത്തിയിരിക്കുന്നത്. ആണിനും പെണ്ണിനും തക്കാളി ഒന്നുപോലെ പ്രയോജനം ചെയ്യുമെന്നാണ് അവർ പറയുന്നത്.
പതിവായി തക്കാളി കഴിക്കുന്നത് അവയവങ്ങളിലേക്കുള്ള രക്തയോട്ടം കൂട്ടുമെന്നും അത് ലൈംഗികാനന്ദത്തിലേക്ക് എളുപ്പത്തിൽ നയിക്കും എന്നാണ് അന്ന ബെല്ല പറയുന്നത്. തക്കാളിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റായ ലൈക്കോപീൻ ആണ് തക്കാളിക്ക് ഈ കഴിവ് നൽകുന്നത്. ഉത്തേജനത്തിനും ഇത് വളരെ അത്യന്താപേക്ഷിതമാണത്രേ. പുരുഷന്മാരിലെ ടെസ്റ്റോസ്റ്റിറോണിന്റെ അളവ് കൂട്ടാനും തക്കാളിക്ക് കഴിവുണ്ടത്രേ. സാലഡ് രൂപത്തിൽ തക്കാളി കഴിച്ചാൽപ്പോലും പ്രയോജനം കിട്ടുമെന്നും അന്നബെല്ല പറയുന്നു.
തണുത്ത പാദങ്ങൾ ലൈംഗിക ജീവിതത്തെ നശിപ്പിക്കുന്നു എന്നും അന്ന ചൂണ്ടിക്കാണിക്കുന്നു. അതിനാൽ കാലുകൾ സോക്സ് ഉപയോഗിച്ചോ പുതപ്പുകൾ ഉപയോഗിച്ചോ ചൂടായിരിക്കാൻ ശ്രദ്ധിക്കണമെന്നും അവർ ഉപദേശിക്കുന്നു. ശരീരത്തിൽ ഐസ് പ്രയോഗിച്ചശേഷം കൈകൊണ്ട് ആ ഭാഗം ചൂടാക്കുന്നതും കൂടുതൽ ഉത്തേജനം ലഭിക്കാൻ സഹായിക്കും. പങ്കാളിയുടെ തുടകൾ, കഴുത്ത്, മാറിടങ്ങൾ തുടങ്ങിയ ഭാഗങ്ങളിലാണ് ഇത് പരീക്ഷിച്ചുനോക്കാവുന്നത്.
പെൽവിക്സ് മസിലുകൾ ശക്തിപ്പെടുത്താനുള്ള വ്യായാമം പതിവാക്കുന്നതും ലൈംഗികാനന്ദം കൂടുതൽ ലഭിക്കുന്നതിന് ഇടയാക്കും. വ്യായാമം പതിവാക്കുന്നതോടെ ആ ഭാഗങ്ങളിലേക്കുള്ള രക്തയോട്ടം കൂടുന്നതിനാലാണിത്. ഇതിനൊപ്പം ആ മസിലുകൾ നിയന്ത്രിക്കാനും നമുക്കാവുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |