മിമിക്രി കലാരംഗത്തു നിന്നും മലയാള സിനിമാരംഗത്തെത്തിയ നടനാണ് ഇന്ന് നമ്മെ വിട്ടുപിരിഞ്ഞ കലാഭവൻ നവാസ്. മുൻകാല നടൻ അബൂബക്കറിന്റെ മകനാണ്. 1995ൽ പ്രദർശനത്തിനെത്തിയ ചൈതന്യം എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിച്ചത്. പിന്നീട് നിരവധി ചിത്രങ്ങളിൽ ചെറുതും വലുതുമായ വേഷങ്ങൾചെയ്തു. തില്ലാന തില്ലാന, മായാജാലം, ജൂനിയർ മാൻഡ്രേക്ക്, മൈലാഞ്ചി മൊഞ്ചുള്ള വീട്,എബി.സി.ഡി,വെട്ടം, ചട്ടമ്പിനാട്,വൺമാൻ ഷോ തുടങ്ങിയചിത്രങ്ങളിൽ അഭിനയിച്ചു.
ഇടക്കാലത്ത് നവാസ് സിനിമാ രംഗത്ത് സജീവമായിരുന്നില്ല . നീണ്ട ഇടവേളയ്ക്ക് ശേഷമാണ് സമീപകാലത്ത് താരം സിനിമയിലേക്ക് മടങ്ങിയെത്തിയത്, സിനിമാ മേഖലയിൽ സജീവമമല്ലാത്തിനുള്ള കാരണവും അദ്ദേഹം അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.
ലോക മലയാള സിനിമയിൽ പ്രഗത്ഭരായ ആളുകൾ ജനിച്ചുവളർന്ന വടക്കാഞ്ചേരിയാണ് നവാസിന്റെ സ്വദേശം. തന്റെ അമ്മയാണ് തനിക്ക് എല്ലാ സപ്പോർട്ടും നൽകിയതെന്നും താരം പറഞ്ഞു. "തൃശൂരിനും ഷോർണൂറുനും ഇടയ്ക്കുള്ള കുഗ്രാമത്തിലാണ് സ്വദേശം. ലോക മലയാളികൾ ഒരുപാട് ആരാധിച്ചിരുന്ന പ്രഗത്ഭരായ ആളുകൾ ജനിച്ച് വളർന്നനാട്. ഡയറക്ടർ ഭരതൻ ഒടുവിൽ ഉണ്ണികൃഷ്ണൻ, കലാമണ്ഡലം ഹെെദരാലി, അച്ഛൻ അബൂബക്കർ ഇവരൊക്കെ അവിടെ ജനിച്ച് വളർന്നവരാണ് ഇവരെക്കണ്ടുകൊണ്ടാണ് ഞാനും വളരുന്നത്. അത്രയൊന്നും എത്താൻ സാധിച്ചില്ലെങ്കിലും എവിടെയെങ്കിലുമൊക്കെ എത്തണമെന്ന് ആഗ്രഹമുണ്ടായിരുന്നു. ബാപ്പ അറിഞ്ഞുകൊണ്ട് ഒരു സപ്പോർട്ടൊന്നും ചെയ്തിട്ടില്ല.കാരണം ബാപ്പയൊന്നും വന്ന വഴി അതല്ല. അവർ സ്വയം അദ്ധ്വാനിച്ച് സ്വന്തം സ്റ്റേജുകൾ കണ്ടെത്തി അവരുടെ കൂട്ടായ്മയിൽ കൂട്ടുകാരൊക്കെ ഒന്നിച്ച് കാര്യങ്ങൾ ചെയ്ത് വന്നവരാണ്"-നവാസ് പറഞ്ഞു.
സ്വയം ക്രിയേറ്റിവിറ്റി സ്ന്തം തന്നെ ഉണ്ടാക്കട്ടെ എന്നാണ് ബാപ്പ ആഗ്രഹിച്ചിരുന്നതെന്നും താരം പറയുന്നു. "ബാപ്പ നാടകം നിറുത്തി രണ്ടാം വരവാണ് സിനിമയിൽ. ആധാരം, വളയം, വാത്സല്യം, ഭൂമി ഗീതം തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു. സംവിധായകൻ ഭരതേട്ടനുമായുള്ള സുഹൃത്ത് ബന്ധം വച്ച് അദ്ദേഹം നിർബന്ധിച്ചാണ് ബാപ്പ "കേളി" എന്ന പടത്തിൽ അഭിനയിച്ചത്. ലോഹിതദാസ് സാറിന് വാപ്പയെ പണ്ടുമുതൽക്കെ അറിയാം അദ്ദേഹം ബാപ്പയ്ക്ക വേണ്ടി എഴുതിയ കഥാപാത്രങ്ങളാണ് നേരത്തെ പറഞ്ഞ സിനിമയിൽ. അങ്ങനെ ബാപ്പച്ചിയുടെ പെർഫോർമൻസ് കാണാൻ പിന്നീടൊരു ഭാഗ്യമുണ്ടായെന്നും നവാസ് ഓർത്തെടുത്തു.
നടൻ തിലകൻ ചേട്ടനും ബാപ്പയും ഒരു മിച്ച് നാടകം കളിച്ചിരുന്നതാണ്. ബാപ്പയുടെ നാടകം കാണാൻ പോയ കാര്യങ്ങളൊക്കെ നെടുമുടി ചേട്ടൻ പറയാറുണ്ട്. ബാപ്പ മരിക്കുന്നതിന് മുമ്പ് കുറെ നല്ല പടങ്ങൾ ചെയ്തു. ഉമ്മച്ചി മാത്രമാണ് അഭിനയത്തെ സപ്പോർട്ട് ചെയ്തിരുന്നതെന്നും സിനിമ ചെയ്യാൻ ഒരു പാട് പേരുണ്ട് അവർ ചെയ്യട്ടെ എന്നും നവാസ് പറയുന്നു. പ്രേക്ഷകർ തരുന്ന അംഗീകാരം തന്നെയാണ് നമ്മുടെ അവാർഡെന്നും താരം വ്യക്തമാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |