ജയരാജ് രചനയും സംവിധാനവും നിർവഹിച്ച മെഹ്ഫിൽ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ
പ്രശസ്ത താരങ്ങളും അണിയറ പ്രവർത്തകരും ചേർന്ന് പുറത്തിറക്കി. മുല്ലശേരി രാജഗോപാലിന്റെ കോഴിക്കോട്ടെ വീട്ടിൽ ജയരാജ് നേരിൽ കണ്ട സംഗീത സാന്ദ്രമായ മെഹ്ഫിൽ രാവിന്റെ ദൃശ്യാവിഷ്കാരമാണ് ചിത്രം.
മംഗലശേരി നീലകണ്ഠൻ എന്ന കഥാപാത്രം ദേവാസുരം സിനിമയിൽ രഞ്ജിത്ത് അവതരിപ്പിക്കുന്നത് മുല്ലശ്ശേരി രാജുവേട്ടന്റെ ജീവിതകഥയിലെ ഒരു ഏട് അടർത്തിയെടുത്താണ്. മുല്ലശ്ശേരി രാജഗോപാലിന്റെയും ഭാര്യ ലക്ഷ്മി രാജഗോപാലിന്റെയും ചിത്രവും ഫസ്റ്റ് ലുക്ക് പോസ്റ്ററിലുണ്ട്.
ഉണ്ണി മുകുന്ദൻ, മുകേഷ്,ആശ ശരത് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.മനോജ് കെ. ജയൻ,കൈലാഷ്, രഞ്ജി പണിക്കർ, സിദ്ധാർത്ഥ മേനോൻ, അശ്വത് ലാൽ,മനോജ് ഗോവിന്ദൻ, അബിൻ, കൊണ്ടോട്ടി ജൂനിസ്, അജീഷ്, വൈഷ്ണവി, സബിത ജയരാജ്, ഷൈനി സാറ തുടങ്ങിയവരാണ് താരങ്ങൾ.
കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ അതിമനോഹരമായ എട്ടു ഗാനങ്ങളുണ്ട്. ദീപാങ്കുരൻ സംഗീതം പകരുന്നു.
വൈഡ് സ്ക്രീൻ മീഡിയ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഡോക്ടർ മനോജ് ഗോവിന്ദൻ ആണ്നി ർമ്മാണം.
ആഗസ്റ്റ്8ന് റിലീസ് ചെയ്യും .പി .ആർ. ഒ എ. എസ് .ദിനേശ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |