SignIn
Kerala Kaumudi Online
Sunday, 03 August 2025 7.27 PM IST

നാളെ ഈ നാളുകാരുടെ വിവാഹകാര്യത്തിൽ തീരുമാനമാകും, കുടുംബത്തിൽ മംഗളകരമായ കാര്യങ്ങൾ നടക്കും

Increase Font Size Decrease Font Size Print Page
astrology

റാം സാഗർ തമ്പുരാൻ, ഫോൺ: 91+8301036352, വാട്സാപ്പ് : 91+7907244210, ഇ-മെയിൽ: samkhiyarathnam@gmail.com

2025 ആഗസ്റ്റ് 3 - കർക്കിടകം 18 ഞായറാഴ്ച. രാമായണ മാസം 18 ആം ദിനം. (പുലർന്ന ശേഷം 6 മണി 34 മിനിറ്റ് 38 സെക്കൻഡ് വരെ വിശാഖം നക്ഷത്രം ശേഷം അനിഴം നക്ഷത്രം)

അശ്വതി: ഏറെ തിരക്കുള്ള ദിവസമായിരിക്കും. സംസാരം നിയന്ത്രിക്കേണ്ടി വരും. ഒരു തരത്തിലുള്ള സംവാദത്തിലും ഇടപെടരുത്. മറ്റുള്ളവര്‍ക്ക് വേണ്ടി ഇഷ്ടമല്ലാത്ത പ്രവര്‍ത്തികള്‍ ചെയ്യേണ്ടിവരും, പരാശ്രയത്വം.

ഭരണി: ചെലവുകൾ നിയന്ത്രിക്കേണ്ടത് ആവശ്യമാണ്, അല്ലാത്തപക്ഷം സാമ്പത്തിക സ്ഥിതി അസ്ഥിരമാകും. കലഹങ്ങൾ ഉണ്ടാകാതെ നോക്കണം, നല്ല ക്ഷമയോടെ കാര്യങ്ങള്‍ നോക്കിക്കാണണം.

കാര്‍ത്തിക: ചുറ്റുമുള്ളവരുമായി വഴക്കിടാതിരിക്കാൻ പ്രത്യേകം ശ്രദ്ധിയ്‌ക്കണം, കോപം നിയന്ത്രിക്കണം, ജോലിസ്ഥലത്ത് തടസങ്ങൾ ഉണ്ടാകും, യാത്ര കൊണ്ട് ഗുണം ലഭിക്കില്ല.

രോഹിണി: ബിസിനസുകാർക്ക് ചില സാമ്പത്തിക പ്രശ്നങ്ങൾ നേരിടാം. ആരോഗ്യത്തെക്കുറിച്ച് ബോധവാനായിരിക്കുക. പ്രണയ കാര്യങ്ങളില്‍ ദുഃഖം, കാര്യങ്ങള്‍ അനുകൂലമായി നടക്കാത്തതിനാല്‍ നിരാശാബോധം.

മകയിരം: ബിസിനസ്സ് നടത്തുന്നവർക്ക് ഒരു ഡീൽ ഉറപ്പിയ്ക്കാൻ സാദ്ധ്യതയുണ്ട്. മാതൃഗുണം, മംഗള കർമങ്ങളിൽ പങ്കെടുക്കാൻ സാധിക്കും. അന്യദേശ യാത്രക്ക് അനുമതി ലഭിക്കും, ആരോഗ്യനില തൃപ്തികരം.

തിരുവാതിര: സമൂഹത്തിനു വേണ്ടി ചെയ്യുന്ന പ്രവർത്തനങ്ങൾ മൂലം പ്രശസ്തി വർദ്ധിക്കും. ചെറുകിട വ്യാപാരം നടത്തുന്നവർക്ക് നല്ല ദിവസമാണ്. അന്യരെ സഹായിക്കാനുള്ള മനസ്സ് കാണിക്കും, വരുമാനത്തില്‍ വര്‍ദ്ധനവ്‌, ആത്മവിശ്വാസം വര്‍ദ്ധിക്കും.

പുണര്‍തം: എല്ലാവരും പ്രീതികരമായ രീതിയില്‍ പെരുമാറും, വിവാഹാലോചനകള്‍ തീരുമാനത്തിലെത്തും.

പൂയം: സാമ്പത്തികസ്ഥിതി ശക്തിപ്പെടും, ദേവാലയ ദർശനത്തിനായി യാത്ര പോകുന്നത് നല്ലതാണ്. ഇത് മനശാന്തി നൽകാൻ സഹായിക്കും. വിദ്യാര്‍ത്ഥികള്‍ക്ക് അനുകൂല സമയം, ആരോഗ്യമായി നല്ല സമയം.

ആയില്യം: കുടുംബത്തിൽ മംഗളകരമായ ചില കാര്യങ്ങൾ നടക്കാൻ സാദ്ധ്യതയുണ്ട്. കുടുംബാംഗത്തിൽ നിന്ന് നല്ല വാർത്തകൾ കേൾക്കും, വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് നല്ലസമയം, വളരെക്കാലമായി കൊണ്ട് നടന്ന ആഗ്രഹങ്ങള്‍ സഫലമാകും.

മകം: ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ ചില പ്രശ്‌നങ്ങൾ നേരിടേണ്ടി വന്നേക്കാം, ചതിവ് പറ്റുക അബദ്ധങ്ങളില്‍ ചാടുക തുടങ്ങിയവ സംഭവിക്കാം, ശ്രദ്ധാപൂര്‍വ്വം കർമ്മങ്ങൾ നിര്‍വ്വഹിച്ചില്ലെങ്കിൽ നഷ്ടം സംഭവിക്കും.

പൂരം: കുടുംബത്തിൽ ചില ശുഭകരമായ സംഭവങ്ങൾ ചർച്ച ചെയ്യപ്പെടാം, ഭാഗ്യം പിൻതുണയ്ക്കുന്ന അവസരങ്ങളുണ്ടാകും. ബിസിനസ്സില്‍ നിന്നും മികച്ച നേട്ടം, കുടുംബത്തില്‍ ഐശ്വര്യവും സമാധാനവും.

ഉത്രം: പ്രണയ ജീവിതത്തിൽ സന്തോഷകരമായ അനുഭവം ഉണ്ടാകും. കുടുംബസ്വത്ത് സംബന്ധമായ തർക്കങ്ങൾ അനുകൂലമായ തീരുമാനങ്ങളുണ്ടാകും, അംഗീകാരവും യാത്രാഗുണവും, പ്രശസ്ഥിയും വിജയവും.

അത്തം: ഒന്നിലധികം ജോലികൾ ഒരേസമയം ഏറ്റെടുക്കുന്നത് ഉത്കണ്ഠ വർദ്ധിപ്പിക്കും. നിക്ഷേപത്തിന് ചേർന്ന ദിവസമല്ല. രോഗങ്ങള്‍ കൊണ്ടുള്ള ധനചെലവ്, ആഹാരം കഴിക്കാന്‍ സാധിക്കാത്ത രീതിയില്‍ പ്രശ്നങ്ങള്‍.

ചിത്തിര: പുതിയ വരുമാന മാർഗങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങൾ വിജയിക്കും. ജീവിതത്തില്‍ അനുകൂലമായ മാറ്റം പ്രതീക്ഷിക്കാം, കുടുംബത്തില്‍ സമാധാനം. വ്യക്തിജീവിതത്തില്‍ സ്ത്രീകള്‍ കാരണം സുഖവും സമാധാനവും, ദൈവീക ചിന്ത ഉടലെടുക്കും.

ചോതി: ബിസിനസ് സംബന്ധമായ യാത്രകൾ സന്തോഷം നൽകും. വിവാഹസംബന്ധമായ കാര്യങ്ങളിൽ നല്ല ഫലം ലഭിയ്ക്കും. സന്താനങ്ങളുമായി ബന്ധപ്പെട്ട് നല്ല വാർത്തകളാൽ മനസ്സ് സന്തോഷിക്കും, പ്രയത്നത്തിനു തക്കവണ്ണം സാമ്പത്തിക ലാഭം.

വിശാഖം: സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും സമയം ചെലവഴിയ്ക്കാൻ അവസരം ലഭിയ്ക്കും. ദൈനംദിന വീട്ടുജോലികൾ പൂർത്തിയാക്കാനുള്ള അവസരം ലഭിക്കും. സഹോദരഗുണം. പലവിധത്തിലും ഉണ്ടായിരുന്ന വിഷമാനുഭവങ്ങള്‍ക്ക് ശമനം.

അനിഴം: കുട്ടികളുടെ ഭാവി സംബന്ധമായി ഉചിതമായ തീരുമാനമെടുക്കാൻ സാധിക്കും. പങ്കാളിത്ത ബിസിനസ് നടത്തുന്നവർക്ക് ലാഭമുണ്ടാകും. വിദ്യാപരമായ മുന്നേറ്റം. വിദേശാനുകൂല്യം, പ്രണയത്തില്‍ അകപ്പെടാം, ഏതു വിധേനയും കാര്യങ്ങള്‍ തങ്ങള്‍ക്കനുകൂലമാക്കും.

കേട്ട: നഷ്ടം സഹിക്കേണ്ടി വന്നേക്കാം. ഭക്ഷണ പാനീയങ്ങളുടെ കാര്യത്തിൽ അശ്രദ്ധ കാണിക്കരുത്. ഉന്നതരില്‍ നിന്നും വിഷമകരമായ സംസാരവും പ്രവര്‍ത്തികളും നേരിടും, ധനചെലവ്, ദൂരയാത്രാക്ലേശം.

മൂലം: ജീവിത പങ്കാളിയുടെ ഉപദേശം വളരെയധികം സഹായകരമാകും. സുഹൃത്തുക്കളിൽ നിന്നും നിങ്ങൾക്ക് പൂർണ്ണ പിന്തുണ ലഭിക്കും. കുടുംബത്തിൽ സന്തോഷവും സമാധാനവും സ്ഥിരതയും ഉണ്ടാകും. എതിര്‍പ്പുകളെ അതിജീവിക്കാന്‍ സാധിക്കും. വിദ്യാഭ്യാസ രംഗത്തും നേട്ടം.

പൂരാടം: മാതാപിതാക്കളുമായുള്ള ബന്ധം സൗഹാർദ്ദപരമായിരിക്കാൻ ശ്രദ്ധിക്കണം, വിവാഹ സംബന്ധമായ കാര്യങ്ങളിൽ നല്ല ഫലമുണ്ടാകും. കുടുംബസുഖം. പുതിയ അവസരങ്ങൾ കലാരംഗത്ത് നിന്നും ലഭിക്കും, വിജയവും അംഗീകാരവും, യാത്രാഗുണം.

ഉത്രാടം: സഹോദരൻ വഴി നിങ്ങൾക്ക് നല്ല പുരോഗതിയുണ്ടാകും. ജീവിതത്തില്‍ പലവിധത്തിലും ഉള്ള പുരോഗതി, മാതാവിന് രോഗശാന്തി, സമ്മാനങ്ങള്‍ കിട്ടും. ആർഭാടങ്ങൾ ഒഴിവാക്കുന്നതാണ് നല്ലത്. പണമിടപാടുകൾ ഒഴിവാക്കണം.

തിരുവോണം: പ്രണയ ജീവിതത്തിൽ പിരിമുറുക്കത്തിന് സാദ്ധ്യതയുണ്ട്. തൊഴിൽ മേഖലയിലും ചില പ്രശ്നങ്ങൾ കാണുന്നു. പ്രയാസങ്ങള്‍, കുടുംബകലഹം, മാറ്റം പ്രതീക്ഷിക്കാം, യാത്രകൊണ്ട് ഗുണം കിട്ടില്ല.

അവിട്ടം: വീടിന്റെ അറ്റകുറ്റപ്പണികൾക്കായി പണം ചെലവഴിക്കും,ആത്മവിശ്വാസം നഷ്ടപ്പെടുത്തുന്ന സംഗതികള്‍ സംജാതമാകും. ചിലരുടെ കുടുംബത്തില്‍ കലഹം ഉണ്ടാകാം, എല്ലാ രംഗങ്ങളിൽ നിന്നും സാമ്പത്തിക നേട്ടം പ്രതീക്ഷിക്കാം.

ചതയം: മാനസിക നിലയില്‍ ശാന്തത, ആപത്തുകള്‍ മാറും, ബന്ധുക്കളില്‍ നിന്നും സഹായം കിട്ടും, ദൈവാനുകൂല്ല്യം. വിദ്യാഗുണം, പുതിയ അറിവുകള്‍ സമ്പാദിക്കും, ബിസിനസ്സില്‍ നേട്ടം.

പൂരുരുട്ടാതി: സാമ്പത്തിക നേട്ടത്തിന് സാദ്ധ്യതയുണ്ട്. പ്രശസ്തി വർദ്ധിക്കുന്ന ദിവസമാണ്. ശത്രുക്കളുടെ തന്ത്രങ്ങളെ പരാജയപ്പെടുത്തും, ഉന്നതരില്‍ നിന്നും സഹായങ്ങള്‍, ഉദേശസാഫല്ല്യം കിട്ടും.

ഉതൃട്ടാതി: ബന്ധുക്കളുമായുള്ള ബന്ധം മെച്ചപ്പെടും. വിദേശത്ത് ജോലി ലഭിയ്ക്കാനുള്ള സാദ്ധ്യതയുണ്ട്. സാമ്പത്തിക സ്ഥിതി ശക്തമാകും, ബാദ്ധ്യതകള്‍ തീര്‍ക്കും, കുടുംബത്തില്‍ മംഗളകര്‍മ്മങ്ങള്‍ നടക്കും.

രേവതി: നല്ല വാർത്തകൾ ലഭിയ്ക്കും. സ്വന്തം ബിസിനസ്സിൽ പുതിയ എന്തെങ്കിലും കാര്യങ്ങൾ ചെയ്യാൻ സാധിക്കുമെങ്കിൽ ഭാവിയിൽ അതിൽ നിന്ന് പൂർണ്ണമായ നേട്ടങ്ങൾ ലഭിക്കും. ധനപരമായ കാര്യങ്ങളില്‍ വിജയം, അഭിമാനകരമായ സംഗതികള്‍ സംഭവിക്കും.

TAGS: YOURS TOMORROW, ASTROLOGY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.