പുതുക്കാട്: എൽ.എസ്.എസ്, യു.എസ്.എസ്, എൻ.എം.എം.എസ്. സ്‌കോളർഷിപ്പ് നേടിയവർക്ക് എം.എൽ.എ പ്രതിഭാ പുരസ്‌കാരം നൽകി അനുമോദിച്ചു. അനുമോദന ചടങ്ങ് കെ.കെ. രാമചന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലത്തിലെ എട്ട് പഞ്ചായത്തുകളിലെ വിവിധ സ്‌കൂളുകളിൽ നിന്നായി 500 ലധികം കുട്ടികൾ എം.എൽ.എ പ്രതിഭാ പുരസ്‌കാരം ഏറ്റുവാങ്ങി. വിശിഷ്ടാതിഥികൾക്കും പുരസ്‌കാര ജേതാക്കളായ വിദ്യാർത്ഥികൾക്കും നെൻമണിക്കര പഞ്ചായത്ത് ഔഷധ വൃക്ഷത്തൈകൾ സമ്മാനിച്ചു. കൊടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.എം ചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. പ്രിൻസ്, ജില്ലാ കളക്ടർ അർജുൻ പാണ്ഡ്യൻ എന്നിവർ മുഖ്യാതിഥികളായി. ടി.എസ്. ബൈജു, ഇ.കെ.അനൂപ്, എൻ.മനോജ്, കലാപിയ സുരേഷ്, ഷീല മനോഹരൻ, അഡ്വ. അൽജോ പുളിക്കൻ, ട്രീസ ബാബു, എ. ജി. ഷൈജു, ടി .ആർ അനൂപ് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |