സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയിൽ ജൂനിയർ അസോസിയേറ്റ് (കസ്റ്റമർ സപ്പോർട്ട് ആൻഡ് സെയിൽസ്) തസ്തികയിലേക്ക് അപേക്ഷിക്കാൻ അവസരം വന്നെത്തി. 6,589 ഒഴിവുകളാണുളളത്. യോഗ്യരായ ഉദ്യോഗാർത്ഥികൾക്ക് ഓഗസ്റ്റ് 26 വരെ അപേക്ഷിക്കാവുന്നതാണ്. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ ഔദ്യോഗിക വെബ്സെറ്റിൽ (sbi.co.in) പ്രവേശിച്ച് അപേക്ഷിക്കാം.
യോഗ്യത
20നും 28നും ഇടയിൽ പ്രായമുളളവർക്കാണ് അപേക്ഷിക്കാൻ അവസരം. അതായത് 1997 നും 2005നും ഇടയിൽ ജനിച്ചവരായിരിക്കണം. അംഗീകൃത സർവകലാശാലയിൽ നിന്ന് ഏതെങ്കിലും വിഷയത്തിൽ ബിരുദം നേടിയിരിക്കണം. അവസാനവർഷ ബിരുദ വിദ്യാർത്ഥികൾക്കും പ്രത്യേക അനുമതിയുളള സർട്ടിഫിക്കറ്റുകൾ സമർപ്പിച്ചാൽ അപേക്ഷിക്കാവുന്നതാണ്.
തിരഞ്ഞെടുക്കുന്നത്
മൂന്ന് ഘട്ടങ്ങളിലൂടെയാണ് തസ്തികയിലേക്ക് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുന്നത്. പ്രിലിമിനറി പരീക്ഷ, മെയിൻ പരീക്ഷ, പ്രാദേശിക ഭാഷാ പരീക്ഷ എന്നീ ഘട്ടങ്ങളിലൂടെയായിരിക്കും. 100 മാർക്കിനായിരിക്കും പ്രിലിമിനറി പരീക്ഷ നടക്കുക. ഈ പരീക്ഷയിൽ ഒബ്ജക്ടീവ് ടൈപ്പ് ചോദ്യങ്ങൾ മാത്രമായിരിക്കും ഉണ്ടാകുക. മെയിൻ പരീക്ഷ 200 മാർക്കിനായിരിക്കും. ഇതിൽ 190 ചോദ്യങ്ങളായിരിക്കും ഉണ്ടാകുക. പ്രാദേശിക ഭാഷ പരീക്ഷയിൽ നിങ്ങളുടെ ഭാഷയെ അടിസ്ഥാനമായിരിക്കും.
അപേക്ഷാഫീസ്
ജനറൽ, ഒബിസി, ഇഡബ്ല്യുഎസ് വിഭാഗത്തിൽപ്പെട്ട ഉദ്യോഗാർത്ഥികൾ അപേക്ഷയോടൊപ്പം 750 രൂപ അടയ്‌ക്കേണ്ടതുണ്ട്. എസ് സി, എസ് ടി വിഭാഗത്തിൽപ്പെട്ടവർക്ക് ഫീസിൽ ഇളവ് നൽകിയിട്ടുണ്ട്.
അപേക്ഷിക്കേണ്ട രീതി
1. സ്റ്റേറ്റ് ബാങ്ക് ഒഫ് ഇന്ത്യയുടെ വെബ്സൈറ്റിൽ പ്രവേശിച്ച് കരിയേഴ്സ് എന്ന വിഭാഗത്തിലേക്ക് പോകുക.
2. ജോയിൻ എസ്ബിഐ എന്ന ടാബിന് കീഴിലുള കറന്റ് ഓപ്പണിംഗ്സ് എന്നതിൽ ക്ലിക്ക് ചെയ്യുക.
3. ജൂനിയർ അസോസിയേറ്റഡ് എന്നതിനായുളള ലിങ്ക് തിരഞ്ഞെടുക്കുക.
4. തുടർന്ന് ഓൺലൈനായി അപേക്ഷിക്കുക എന്നതിൽ ക്ലിക്ക് ചെയ്യുക.
5. പേര്, മൊബൈൽ നമ്പർ, ഇമെയിൽ ഐഡി എന്നീ അടിസ്ഥാന വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യുക.
6. ആവശ്യമായ വിവരങ്ങൾ അപ്‌ലോഡ് ചെയ്യുക.
7. അപേക്ഷാഫോമിന്റെ കോപ്പി ഭാവിയിലെ ആവശ്യങ്ങൾക്കായി ഡൗൺലോഡ് ചെയ്ത് സൂക്ഷിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |