തിരുവനന്തപുരം: പരസ്യങ്ങളും മറ്റ് ധനസഹായങ്ങളും വർദ്ധിപ്പിച്ചും കുടിശികകൾ കൃത്യമായി നൽകിയും പത്രമാദ്ധ്യമങ്ങളെ പരമാവധി സഹായിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്ന് മന്ത്രി കെ.എൻ.ബാലഗോപാൽ. കേരള മീഡിയ അക്കാഡമി മസ്‌കറ്റ് ഹോട്ടൽ സിംഫണി ഹാളിൽ സംഘടിപ്പിച്ച പ്രതിഭാസംഗമവും ഫെലോഷിപ്പ് വിതരണവും ഉദ്ഘാടനം ചെയ്യുകകയായിരുന്നു.
മറ്റെല്ലാ മേഖലകളെയും പോലെ, മാദ്ധ്യമരംഗവും സാമ്പത്തിക പ്രതിസന്ധി നേരിടുന്നുണ്ട്. ഈ വർഷത്തെ ബഡ്‌ജറ്റിൽ പരസ്യങ്ങൾക്കായി നീക്കിവെച്ച തുക പൂർണ്ണമായും ആദ്യ പാദത്തിൽ മാദ്ധ്യമങ്ങൾക്ക് നൽകി. മാദ്ധ്യമങ്ങൾ നിലനിന്നാൽ മാത്രമേ മാദ്ധ്യമപ്രവർത്തകർക്ക് പ്രവർത്തിക്കാനാകൂ. ഇതിലൂടെ ജനാധിപത്യം ശക്തിപ്പെടുകയുള്ളൂ. വസ്തുതകൾ പുറത്തുവരാൻ മാദ്ധ്യമങ്ങളെ ശക്തിപ്പെടുത്തേണ്ടത് അത്യാവശ്യമാണ്. മാദ്ധ്യപ്രവർത്തകരെ തടഞ്ഞുവയ്ക്കുന്നതും കേസുകളിൽ പെടുത്തുന്നതും ജയിലിലടക്കുന്നതും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കാർട്ടൂൺ വരച്ചതിന്റെ പേരിൽ പോലും അറസ്റ്റ് ചെയ്യപ്പെടുന്ന സംഭവങ്ങളുണ്ടായി. കേരള മീഡിയ അക്കാഡമി ഫെലോഷിപ്പ് വിതരണവും അക്കാഡമിയുടെ നവീകരിച്ച വെബ്‌സൈറ്റിന്റെ പ്രകാശനവും മന്ത്രി നിർവഹിച്ചു. മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു, സെക്രട്ടറി അനിൽ ഭാസ്‌കർ, പി.കെ.രാജശേഖരൻ, സുരേഷ് വെള്ളിമംഗലം,ഷില്ലർ സ്റ്റീഫൻ, ഇ.എസ്.സുഭാഷ് തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |