കാഞ്ഞങ്ങാട്: ഭാരത് സേവക് സമാജ് പുരസ്‌കാരം നേടിയ നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാതയെ പാലിയേറ്റീവ് നേഴ്സുമാരും ആശാപ്രവർത്തകരും ആദരിച്ചു.എ.സി കണ്ണൻ നായർ സ്മാരകഹാളിൽ പാലിയേറ്റീവ് അവലോകന യോഗത്തിൽ ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ: എൻ ജീജ പുരസ്‌കാര സമർപ്പണം നടത്തി. ആരോഗ്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ കെ.വി.സരസ്വതി അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ബിൽടെക് അബ്ദുള്ള, സ്ഥിരംസമിതി അദ്ധ്യക്ഷന്മാരായ കെ.ലത, കെ.പ്രഭാവതി, കൗൺസിലർമാരായ ടി.ശോഭ, കെ.കെ. ബാബു, എം.സൗദാമിനി , ജില്ലാ ആശുപത്രി മെഡിക്കൽ ഓഫീസർ എം.മുരളീധരൻ, പാലിയേറ്റീവ് നഴ്സ് ദീപ്തി സുനിൽകുമാർ എന്നിവർ സംസാരിച്ചു. തുടർന്ന് നഗരസഭ ചെയർപേഴ്സൺ കെ.വി.സുജാതയുടെ അദ്ധ്യക്ഷതയിൽ പാലിയേറ്റീവ് അവലോകന യോഗവും നടന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |