SignIn
Kerala Kaumudi Online
Friday, 23 October 2026 5.20 PM IST

ഹൗഡി മോദി നാളെ, ഹൂസ്റ്റനിൽ നരേന്ദ്രമോദിക്കെതിരെ കേസ്

howdy-modi

ഹൂസ്റ്റൻ: ഹൗഡി മോദി പരിപാടിയിൽ പ​ങ്കെടുക്കുന്നതിനായി അമേരിക്കയിലെ ഹൂസ്റ്റനിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ കേസ്. കാശ്​മീരിലെ മനുഷ്യാവകാശ ലംഘനങ്ങൾ ചൂണ്ടിക്കാട്ടിയാണ് കേസെടുത്തിരിക്കുന്നത്​. അമേരിക്ക കേന്ദ്രമായി പ്രവർത്തിക്കുന്ന കശ്മീർ ആക്ടിവിറ്റുകളാണ് പ്രധാനമന്ത്രിക്കെതിരെ ഫെഡറൽ കോടതിയിൽ കേസ് നൽകിയത്. 73 പേജുള്ള പരാതിയാണ് കാശ്​മീർ ആക്​ടിവിസ്​റ്റുകൾ​ നൽകിയത്​.

1991ൽ പീഡനത്തിനിരയാകുന്നവരെ സംരക്ഷിക്കുന്ന നിയമപ്രകാരമാണ്​ കേസ്​. പ്രധാനമന്ത്രിക്ക്​ പുറമേ ആഭ്യന്തര മന്ത്രി അമിത്​ ഷാക്കെതിരെയും കാശ്​മീരിലെ സൈനിക ഉദ്യോഗസ്ഥർക്ക്​ എതിരെയും കേസ്​ നൽകിയിട്ടുണ്ട്​. കേസിന്റെ അടിസ്ഥാനത്തിൽ ടെക്സസ് കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ഫെഡറൽ കോടതി മോദിക്ക് സമൻസ് അയച്ചിരുന്നു. സമാനമായ രീതിയിൽ 2014 സെപ്​തംബറിലും മോദിക്കെതിരെ യു.എസ്​ കോടതി സമൻസ്​ അയച്ചിരുന്നു. 2015 ജനുവരിയിലാണ്​ സമൻസ്​ പിൻവലിച്ചത്​. ഹൗഡി മോദിയുമായി ബന്ധപ്പെട്ട് മോദി ഇന്ന് ഹൂസ്റ്റനിലെത്തുന്നുണ്ട്. പ്രധാനമന്ത്രി പ്രതിഷേധം ശക്തമാക്കാനാണ് കശ്​മീർ ആക്​ടിവിസ്​റ്റുകളുടെയും ഖാലിസ്ഥാൻ വാദികളുടെയും ശ്രമം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS, PM NARENDRA MODI, HOWDY MODI, KASHMIR ACTIVIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360