അശ്വതി: വിദ്യാഭ്യാസ പ്രവർത്തനവുമായി ബന്ധപ്പെട്ട് വരുമാനം വർദ്ധിക്കും. ഗൃഹാന്തരീക്ഷം പൊതുവെ അനുകൂലമായിരിക്കും. സന്താനങ്ങളുടെ വിവാഹകാര്യത്തിൽ തീരുമാനമാകും. കൂട്ടുകച്ചവടത്തിൽ ലാഭം. ഭാഗ്യദിനം വ്യാഴം
ഭരണി: സർക്കാർ ആനുകൂല്യങ്ങൾ ലഭിക്കും. പരീക്ഷകളിലും അഭിമുഖങ്ങളിലും വിജയം. മറ്റുള്ളവരുടെ കാര്യത്തിൽ ഇടപെടുമ്പോൾ ശ്രദ്ധിക്കണം. തൊഴിൽ മേഖലയിൽ ആനുകൂല്യങ്ങൾ വർദ്ധിക്കും. സഹപ്രവർത്തകരുടെ പിന്തുണ ലഭിക്കും. ഭാഗ്യദിനം ചൊവ്വ
കാർത്തിക: വീട് പണിയുകയോ വാങ്ങുകയോ ചെയ്യും. ഷെയറുകളിൽ പണം മുടക്കുമ്പോൾ ശ്രദ്ധിക്കണം. ശത്രുക്കളുടെ മേൽ വിജയമുണ്ടാകും. ചില എഗ്രിമെന്റുകളിൽ ഒപ്പുവയ്ക്കും. വരവിൽ കവിഞ്ഞ ചെലവുകൾ വന്നുചേരും. ഭാഗ്യദിനം ഞായർ
രോഹിണി: ഭൂമിയോ വീടോ അധീനതയിൽ വന്നുചേരും. ബിസിനസ് അഭിവൃദ്ധിപ്പെടും. കർമ്മരംഗത്ത് ഊർജ്ജസ്വലത കാണിക്കും. തോട്ടവിളകളിൽ നിന്ന് കൂടുതൽ വരുമാനമുണ്ടാകും. ഇൻഷ്വറൻസ് തുക കൈവശമെത്തും. ഭാഗ്യദിനം തിങ്കൾ
മകയിരം: നിർമ്മാണ പ്രവർത്തനങ്ങൾ ഏറ്റെടുത്ത് നടത്തും. ബന്ധുക്കളും അയൽക്കാരും ഉദാരമായി പെരുമാറും. ഭൂമിയിൽ നിന്നും വാടകയിൽ നിന്നും വരുമാനം വന്നുചേരും. സന്താനങ്ങളുടെ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കണം. ഭാഗ്യദിനം വ്യാഴം
തിരുവാതിര: ദൂരദേശത്തുള്ള പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഗവേഷണ വിദ്യാർത്ഥികൾക്ക് ആഗ്രഹങ്ങൾ സഫലമാകും. സുഹൃത്തുക്കളിൽ നിന്ന് സഹായമുണ്ടാകും. കുടുംബത്തിൽ സമാധനം നിലനിൽക്കും. മനസിന് ഉന്മേഷമുള്ള വാർത്തകൾ കേൾക്കും. ഭാഗ്യദിനം ശനി
പുണർതം: സാമ്പത്തികമായി മെച്ചപ്പെടുമെങ്കിലും ചെലവുകൾ കൂടും. വിദേശയാത്രയ്ക്ക് ആലോചിക്കുന്നവർക്ക് അത് സാദ്ധ്യമാകും. ഉദ്യോഗത്തിൽ സ്ഥാനക്കയറ്റമുണ്ടാകും. കർമ്മരംഗങ്ങളിൽ മത്സരവും ആദായവും പ്രതീക്ഷിക്കാം. ഭാഗ്യദിനം ചൊവ്വ
പൂയം: വിനോദോപാദികൾക്കുവേണ്ടിയും ആഡംബരത്തിനായും ധാരാളം പണം ചെലവഴിക്കും. യാത്രകൾ പ്രയോജനകരമാകും. പ്രേമകാര്യങ്ങളിൽ വിജയിക്കും. അയൽക്കാരും ബന്ധുക്കളും അനുകൂലമായി പെരുമാറും. ഭാഗ്യദിനം വെള്ളി
ആയില്യം: കലാകാരന്മാർക്ക് സമൂഹത്തിൽ അംഗീകാരം. സ്വയം തൊഴിലിൽ പ്രവർത്തിക്കുന്നവർക്ക് സന്ദർഭം അനുകൂലമാണ്. വിദ്യാർത്ഥികൾ പുതിയ കോഴ്സിനു ചേർത്താൽ ഗുണം കിട്ടും. വാഗ്വാദങ്ങളിൽ നിന്ന് ഒഴിഞ്ഞു നിൽക്കുക. ഭാഗ്യദിനം ബുധൻ
മകം: ഏർപ്പെട്ട കാര്യങ്ങൾ അല്പം ബുദ്ധിമുട്ടിയാണെങ്കിലും പൂർത്തീകരിക്കും. സഹോദരങ്ങളുടെ ശ്രേയസ് വർദ്ധിക്കും. വിദേശത്തു നിന്ന് പ്രധാനപ്പെട്ട ചില സന്ദേശങ്ങൾ ലഭിക്കും. താല്കാലിക നിയമനങ്ങൾ സ്ഥിരപ്പെടും. സ്റ്റേഷനറി വ്യാപാരികൾക്ക് അനുകൂല സമയം. ഭാഗ്യദിനം ഞായർ
പൂരം: വിദ്യാഭ്യാസ സ്ഥാപനങ്ങളായോ നിയമസ്ഥാപനങ്ങളായോ ബന്ധപ്പെട്ട് പ്രവർത്തിക്കും. സന്താനങ്ങൾക്ക് ചില അസുഖങ്ങൾ പിടിപെട്ടേക്കാം. ഉദ്യോഗത്തിൽ ഉയർച്ചയുണ്ടാകും. ബാങ്കിങ്ങുമായി ബന്ധപ്പെട്ടവർക്ക് അനുകൂല സമയമാണ്. ഭാഗ്യദിനം ബുധൻ
ഉത്രം: മേലധികാരികളോട് നയത്തിൽ സംസാരിക്കും. സാമ്പത്തിക നില പൊതുവെ ഉയരും. ജീവിത സാഹചര്യങ്ങളെ മനസിലാക്കി പൊരുത്തപ്പെട്ട് ജീവിക്കും. തർക്കങ്ങൾക്ക് മദ്ധ്യസ്ഥം വഹിക്കും. അയൽക്കാരിൽ നിന്ന് സഹകരണമുണ്ടാകും. ഭാഗ്യദിനം തിങ്കൾ
അത്തം: പൊതുമേഖലാ സ്ഥാപനങ്ങളിൽ ജോലി ലഭിക്കും. യുവജനങ്ങളുടെ വിവാഹം നടക്കും. വിദേശയാത്ര ഉദ്ദേശിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. ബിസിനസിൽ ചതി പറ്റാതിരിക്കാൻ ശ്രദ്ധിക്കണം. വ്യാപാരത്തിൽ ഗണ്യമായ പുരോഗതി ദൃശ്യമാകും. ഭാഗ്യദിനം വെള്ളി.
ചിത്തിര: ഉന്നതരായ വ്യക്തികളുമായി നല്ല ബന്ധം പുലർത്തും. പ്രമോഷനുകൾ എളുപ്പത്തിൽ ലഭിക്കും. വിദേശത്തുള്ളവർ നാട്ടിലേക്ക് മടങ്ങിവരും. സ്വയം തൊഴിലെടുക്കുന്നവർക്ക് ഈ അവസരം പ്രോത്സാഹകരമായിരിക്കും. ഭാഗ്യദിനം വ്യാഴം.
ചോതി: പെരുമാറുന്ന എല്ലാരംഗങ്ങളിലും മാന്യതയും സംയമനവും പുലർത്തും. തിരഞ്ഞെടുപ്പുകളിലും മറ്റും ഉന്നതവിജയം കരസ്ഥമാക്കും. ശത്രുക്കളുടെ പ്രവർത്തനത്തെ തടസപ്പെടുത്തും. ഉന്നത വിദ്യാഭ്യാസരംഗത്ത് പുരോഗതി. ഭാഗ്യദിനം ശനി
വിശാഖം: വ്യവസായങ്ങളിൽ നിന്ന് വരുമാനം പ്രതീക്ഷിക്കാം. തങ്ങളുടെ രംഗങ്ങളിൽ നന്നായി ശോഭിക്കാൻ കഴിയും. മാനസികമായി ഊർജ്ജസ്വലത ഉണ്ടെങ്കിലും ശാരീരികമായി ക്ഷീണം അനുഭവപ്പെടും. ഭാഗ്യദിനം വ്യാഴം
അനിഴം: പ്രവൃത്തിസ്ഥലത്ത് പ്രശസ്തിയും സ്വാധീനവും വർദ്ധിക്കും . ബാങ്കിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് നല്ല സമയം. ചെയ്യാത്ത കുറ്റങ്ങൾക്ക് പഴികേൾക്കേണ്ടതായി വന്നേക്കാം. ആഡംബര വസ്തുക്കൾ വാങ്ങും. തൊഴിൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടും. ഭാഗ്യദിനം ശനി
തൃക്കേട്ട: ഉദ്യോഗത്തിൽ പ്രമോഷൻ ലഭിക്കും. തൊഴിൽ രംഗത്ത് ചില പ്രശ്നങ്ങളുണ്ടാകും. സംഗീതാദി കലകളിൽ ശോഭിക്കും. പത്രപ്രവർത്തകർക്ക് ഈ അവസരം പ്രോത്സാഹകരമാണ്. ദൂരസ്ഥലത്തുള്ള ബന്ധുക്കളെ കാണാൻ അവസരം. ഭാഗ്യദിനം ശനി
മൂലം: സാമ്പത്തിക സ്ഥിതി ഉയർത്താനുള്ള യത്നങ്ങളിൽ മുഴുകും. ബാങ്കിംഗ് രംഗത്ത് ഉന്നതപദവി അലങ്കരിക്കാനവസര മുണ്ടാകും. ഉന്നതരായ വ്യക്തികൾ മുഖേന നേട്ടമുണ്ടാകുന്നതാണ്. വളർത്തുമൃഗങ്ങളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും. ഭാഗ്യദിനം ഞായർ
പൂരാടം: ഉന്നത വിദ്യാഭ്യാസരംഗത്ത് പുരോഗതി ദൃശ്യമാകും. നല്ല വ്യക്തികളുമായി സൗഹൃദം പുലർത്താനവസരം. ഊഹക്കച്ചവടത്തിലും പന്തയങ്ങളിലും മത്സരപരീക്ഷകളിലും വിജയിക്കും. വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കും. ഭാഗ്യദിനം വെള്ളി
ഉത്രാടം: പുതിയ തൊഴിൽ കണ്ടെത്താൻ ശ്രമിക്കും. ദേശാന്തരയാത്രകൾക്ക് സാദ്ധ്യത. വസ്തുവകകളുടെ ക്രയ വിക്രയത്തിന് സഹോദരന്മാരിൽ നിന്ന് തടസമുണ്ടായേക്കാം. വിവാഹാദി മംഗള കർമ്മത്തെ സംബന്ധിച്ച് തീരുമാനമെടുക്കും. ഭാഗ്യദിനം ബുധൻ
തിരുവോണം: സർവീസിലുള്ളവർക്ക് വരുമാനം വർദ്ധിക്കും. വിദേശയാത്രയ്ക്ക് വേണ്ടുന്ന ഏർപ്പാടുകൾ ചെയ്തുവയ്ക്കും. കൃഷിക്കാവശ്യമായ വസ്തുക്കൾക്ക് പണം ചെലവഴിക്കും. പെരുമാറുന്ന എല്ലാരംഗങ്ങളിലും തന്റെ ആജ്ഞാശക്തി പ്രകടിപ്പിക്കും. ഭാഗ്യദിനം ഞായർ
അവിട്ടം: പല കാര്യങ്ങളിലും ത്യാഗമനഃസ്ഥിതി പ്രകടിപ്പിക്കും. കുടുംബത്തിന്റെ ഉത്തരവാദിത്വം തന്നിലേക്ക് എത്തും. സാമൂഹികമായും സാമ്പത്തികമായും അവസരം പ്രോത്സാഹകരമാണ്. വരുമാനത്തിന്റെ ഒരു വിഹിതം ദൈവകാര്യങ്ങൾക്കായി മാറ്റിവയ്ക്കും. ഭാഗ്യദിനം ചൊവ്വ
ചതയം: മുമ്പുണ്ടായിരുന്ന കടം വീട്ടുന്നതിന് ശ്രമം നടത്തും. പ്രതീക്ഷിക്കാത്ത അവസരത്തിൽ ബിസിനസിൽ വരുമാനമുണ്ടാകും. ഗ്രന്ഥകാരന്മാർക്ക് തങ്ങളുടെ രചനകൾ പ്രസിദ്ധീകരിക്കാൻ അവസരം. പുതിയ വിഷയങ്ങൾ പഠിക്കാൻ താത്പര്യമുണ്ടാകും. ഭാഗ്യദിനം വ്യാഴം
പൂരുരുട്ടാതി: താമസസ്ഥലമോ ജോലിസ്ഥലമോ മാറാനുദ്ദേശിക്കും. ജോലിയിൽ പദവിയും അംഗീകാരവും ലഭിക്കും. ഉദ്യോഗസ്ഥർക്ക് മേലുദ്യോഗസ്ഥരിൽ നിന്ന് പ്രശംസ ലഭിക്കും. വിനോദങ്ങൾക്കും കലാസ്വാദനത്തിനും സമയം ചെലവഴിക്കും. ഭാഗ്യദിനം വ്യാഴം
ഉത്രട്ടാതി: വ്യാപാരത്തിൽ അല്പം മാന്ദ്യം സംഭവിക്കും. പല കാര്യങ്ങളിലും ഉത്കണ്ഠാകുലനാകും. രാഷ്ട്രീയ പ്രവർത്തകർ, പ്രൊഫസർമാർ എന്നിവർക്ക് നല്ല സമയമാണ്. കൃഷിയിൽ നിന്നും നാൽക്കാലികളിൽ നിന്നുമുള്ള വരുമാനത്തിൽ കുറവുണ്ടാകും. ഭാഗ്യദിനം ചൊവ്വ
രേവതി: പുതിയ വ്യാപാരസംരംഭങ്ങൾക്ക് വേണ്ടി യത്നിച്ചുകൊണ്ടിരിക്കും. ഗൃഹം മോടിപിടിപ്പിക്കാൻ ധനം ചെലവഴിക്കും. ലോട്ടറികളിലും മറ്റും ഭാഗ്യം പരീക്ഷിക്കാൻ പറ്രിയ സമയമാണ്. വാഹനത്തിൽ നിന്നും മറ്റും കൂടുതൽ ആദായം ലഭിക്കും. ഭാഗ്യദിനം ഞായർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |