തിരുവനന്തപുരം : മുൻ കോൺഗ്രസ് നേതാവ് പത്മിനി തോമസിനെ ബി.ജെ.പി ന്യൂനപക്ഷ മോർച്ച സംസ്ഥാന വൈസ് പ്രസിഡന്റായി നിയമിച്ചതായി പാർട്ടി സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖർ. കോൺഗ്രസ് നേതൃത്വം തന്നെ അവഗണിച്ചതായി ആരോപിച്ച് കഴിഞ്ഞ വർഷം മാർച്ചിലാണ് പത്മിനി തോമസ് പാർട്ടി വിട്ടത്. സ്പോർട്സ് കൗൺസിൽ മുൻ പ്രസിഡന്റും കായികതാരവുമായിരുന്നു പത്മിനി. ഡെന്നി ജോസ് വെളിയത്ത്, ബിജു മാത്യു, എ.വൈ ജോസ്, ടോണി ചാക്കോള, നൂറനാട് ഷാജഹാൻ, എബിൻസ് ചിറ്റിലപ്പള്ളി, ഫിലിപ്പ് ജോസഫ് എന്നിവരാണ് മറ്റ് സംസ്ഥാന വൈസ് പ്രസിഡന്റുമാർ. ജെഷു പുന്നൂസ്, അഡ്വ. ഷൈൻലാൽ, ഷെയ്ഖ് ഷാഹിദ് (ജനറൽ സെക്രട്ടറിമാർ), ജുവാൻ തെറ്റയിൽ, ആൻസി സ്റ്റീഫൻ, സച്ചിൻ ജെയിംസ്, ലെൻസൺ തായങ്കരി, സോജൻ ജോസഫ്, സന്തോഷ് ചാത്തങ്കരി, രാജു കാട്ടുമറ്റം, സക്കീർ ഹുസൈൻ (സെക്രട്ടറിമാർ), ജോസഫ് ജോൺ (ട്രഷറർ), ഡോ.അനൂപ് സക്കറിയ (സോഷ്യൽ മീഡിയ കൺവീനർ), എബിൻ തോമസ് ( മീഡിയ കൺവീനർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.
കൂടാതെ മഹിളാ മോർച്ച ഭാരവാഹികളെയും തെരഞ്ഞെടുത്തു. സ്മിത മേനോൻ, രൂപ ബാബു, സത്യലക്ഷ്മി ഗിരീഷ്, സിന്ധു രാജൻ, അഡ്വ.ഹേമ, രാകേന്ദു, ഷീബ ഉണ്ണികൃഷ്ണൻ, മിനി അനിൽകുമാർ (സംസ്ഥാന വൈസ് പ്രസിഡന്റുമാർ) അഡ്വ.സിനി മനോജ്, ശ്രീജ സി. നായർ, ആർ.സി ബീന (ജനറൽ സെക്രട്ടറിമാർ) എം. ഉമ, സീന ശശി, ആശ മുകേഷ്, തുഷാര, മഞ്ജു സുരേഷ്, സ്ഥിതിൽ സ്മിത്ത്, ബിന്ദു സാജൻ (സെക്രട്ടറിമാർ) മഞ്ജു ജി.എസ് (ട്രഷറർ) സുനിത പ്രദീപ് (സോഷ്യൽ മീഡിയ കൺവീനർ) എന്നിവരാണ് ഭാരവാഹികൾ.
ആർ.എസ് മണിയൻ, എം.കെ വിനോദ് കുമാർ, ടി.പി പ്രേംകുമാർ, എം.കെ ദേവീദാസ്, ബിന്ദു വലിയശാല, ഡോ. ഷിബു ബാലകൃഷ്ണൻ, സന്തോഷ് കുമാർ ( സംസ്ഥാന വൈസ് പ്രസിഡന്റുമാർ), പൂങ്കുളം സതീഷ്, ഭാഗീഷ് പൂരാടൻ, ഷൈബു (ജനറൽ സെക്രട്ടറിമാർ), ഓലയിൽ ബാബു, രാധാ സുരേഷ്, കുഞ്ഞിക്കുട്ടൻ, ബാബു കാര്യാട്, ശ്യാം ചാത്തമല, പൂന്തോട്ടം സത്യൻ, കെ.സി വിനോദ് കുമാർ, (സെക്രട്ടറിമാർ), നാരായണദാസ് (ട്രഷറർ), രാജൻ തൊടിയൂർ (മീഡിയ കൺവീനർ) എന്നിവരാണ് ഒബി.സി മോർച്ചയുടെ ഭാരവാഹികൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |