ചെറിയ ചെറിയ നിക്ഷേപങ്ങളിലൂടെ ഉയർന്ന ലാഭം നേടിയെടുക്കാൻ കഴിയുന്ന ഒട്ടനവധി നിക്ഷേപപദ്ധതികൾ ഇപ്പോഴുണ്ട്. അവയിൽ ഏതാണ് മികച്ചതെന്ന് കണ്ടെത്തുകയാണ് പ്രധാന കാര്യം. അത്തരത്തിൽ എത്ര ചെറുതും വലിയ ശമ്പളവുമുളളവർക്ക് ചേരാൻ സാധിക്കുന്ന ഒരു മ്യൂച്വൽ ഫണ്ട് നിക്ഷേപപദ്ധതിയാണ് സിസ്റ്റമാറ്റിക് ഇൻവെസ്റ്റ്മെന്റ് പ്ലാൻ (എസ്‌ഐപി). നിശ്ചിത ഇടവേളകളിൽ എത്ര ചെറിയ തുക വേണമെങ്കിലും നമുക്ക് എസ്‌ഐപിയിൽ നിക്ഷേപിക്കാവുന്നതാണ്.
നിങ്ങൾക്ക് നിക്ഷേപിക്കാൻ കഴിയുന്ന തുക മാത്രമേ തിരഞ്ഞെടുക്കാവൂയെന്ന നിബന്ധന കൂടി ഈ പദ്ധതിക്കുണ്ട്. 12 ശതമാനം വാർഷിക വരുമാനം നൽകുന്ന എസ്‌ഐപികളിൽ 100,500,1000 എന്നിങ്ങനെ തുകകൾ നിക്ഷേപിച്ചാൽ അഞ്ച്, പത്ത്, 15 വർഷങ്ങൾ കൊണ്ട് എത്റ രൂപ സമ്പാദിക്കാമെന്ന് നോക്കാം.
100 രൂപയുടെ നിക്ഷേപം
മാസം തോറും 100 രൂപയാണ് നിങ്ങൾ എസ്‌ഐപിയിൽ നിക്ഷേപിക്കുന്നതെങ്കിൽ അഞ്ച് വർഷം കൊണ്ട് നിക്ഷേപം 8,726 രൂപയാകും. പത്ത് വർഷമാണെങ്കിൽ 23,351 രൂപയും 15 വർഷമാണെങ്കിൽ 50,630 രൂപയും ലഭിക്കും.
500 രൂപയുടെ നിക്ഷേപം
പ്രതിമാസം 500 രൂപയാണ് എസ്‌ഐപിയിൽ നിങ്ങൾ നിക്ഷേപിക്കുന്നതെങ്കിൽ അഞ്ച് വർഷത്തിനുളളിൽ നിങ്ങളുടെ നിക്ഷേപം 41,380 രൂപയാകും. പത്ത് വർഷത്തിനുളളിൽ 1.16 ലക്ഷവും 15 വർഷത്തിനുളളിൽ 2.53 ലക്ഷവും ആകും.
1000 രൂപയുടെ നിക്ഷേപം
പ്രതിമാസം 1000 രൂപയാണ് നിങ്ങൾ എസ്‌ഐപിയിൽ നിക്ഷേപിക്കുന്നതെങ്കിൽ അഞ്ച് വർഷം കൊണ്ട് നിങ്ങളുടെ നിക്ഷേപം 82,760 രൂപയാകും. പത്ത് വർഷത്തിനുളളിൽ 2.33 ലക്ഷവും 15 വർഷത്തിനുളളിൽ 5.06 ലക്ഷം രൂപയും സമ്പാദിക്കാം. അടുത്തുളള ബാങ്കുകളിലോ സാമ്പത്തിക വിദഗ്ദരുമായോ കൂടിയാലോചിച്ചതിനുശേഷം മാത്രം എസ്‌ഐപിയിൽ ചേർന്നാൽ മതി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |