ലഖ്‌നൗ: സഹോദരിയെയും കാമുകനെയും സുഹൃത്തുക്കളോടൊപ്പം ചേർന്ന് ക്രൂരമായി ആക്രമിച്ച് യുവാവ്. ഉത്തര്‍പ്രദേശിലെ ഹാപുരിലാണ് സംഭവം. കാമുകനൊപ്പം പിസ്സ ഷോപ്പില്‍ ഡേറ്റിംഗിനെത്തിയ യുവതിക്കാണ് സഹോദരനില്‍ നിന്ന് മർദ്ദനം ഉണ്ടായത്.
സഹോദരിയെ കാമുകനോടൊപ്പം കണ്ടതിൽ പ്രകോപിതനായ യുവാവ് ഇരുമ്പ് വടിയുമായിട്ടാണ് കടയിലേക്ക് ഇരച്ചുകയറിയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. കാമുകനെ സഹോദരന്റെ സുഹൃത്തുക്കൾ ആക്രമിക്കുന്നത് കണ്ടപ്പോൾ ഇടപെടാൻ ശ്രമിച്ച യുവതിയുടെ മുഖത്ത് യുവാവ് ആവർത്തിച്ച് അടിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.
പിന്നീട് കാമുകനെ അക്രമികൾ ബലമായി പിടിച്ചുകൊണ്ടുപോകുന്നതും ദൃശ്യങ്ങളിൽ കാണാം. സിസിടിവി ദൃശ്യങ്ങൾ വൈറലായതോടെ ഹാപുർ പൊലീസ് ഉടൻ നടപടിയെടുക്കുകയും അന്വേഷണം ആരംഭിക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ പൊലീസ് അറസ്റ്റ് ചെയ്തു.
In UP's Hapur, a young man sitting with her female friend at a pizza outlet was ambushed and brutally assaulted using rod by the brother of the girl he was sitting with. The visibly angry brother didn't spare his sister who was slapped multiple times. pic.twitter.com/QLvZRM2Ilp
— Piyush Rai (@Benarasiyaa) August 12, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |