ഒരു വ്യക്തി ആദ്യം ശുചിത്വം പാലിക്കേണ്ടത് സ്വന്തം വീട്ടിൽ നിന്നാണെന്ന് ചെറുപ്പം മുതൽക്കേ നമ്മൾ കേൾക്കുന്നതാണ്. വ്യക്തിശുചിത്വമാണ് അതിൽ പ്രധാനപ്പെട്ടത്. നമ്മൾ ഉപയോഗിക്കുന്ന വസ്തുക്കൾ വൃത്തിയായി സൂക്ഷിക്കേണ്ടത് പ്രധാനപ്പെട്ട ഉത്തരവാദിത്തമാണ്. ഇപ്പോഴിതാ ഒരു ഡോക്ടറുടെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ഡോക്ടർ മനാൻ വോറ വ്യക്തിശുചിത്വത്തെക്കുറിച്ച് അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങൾ പറയുന്നുണ്ട്.
ബെഡ്ഷീറ്റുകൾ, അടിവസ്ത്രങ്ങൾ എന്നിവ എത്ര ദിവസം കൂടുമ്പോഴാണ് കഴുകുന്നതെന്നാണ് ഡോക്ടർ ചോദിച്ചിരിക്കുന്നത്. നാം നിത്യജീവിതത്തിൽ ഉപയോഗിക്കുന് അടിവസ്ത്രങ്ങൾ,ബെഡ്ഷീറ്റുകൾ, തലയണ ഉറകൾ,ബ്ലാങ്കറ്റുകൾ. ജീൻസ്, ടൂത്ത് ബ്രഷുകൾ എന്നിവ എത്ര ദിവസം കൂടുമ്പോഴാണ് വൃത്തിയാക്കേണ്ടതെന്നും ഡോക്ടർ പറയുന്നുണ്ട്. തലയിണ ഉറകൾ മൂന്ന് മുതൽ നാല് ദിവസത്തിനിടയിൽ കഴുകിയിരിക്കണം.കാരണം നമ്മുടെ ചർമ്മത്തിലെ എണ്ണയുടെ അംശം, മുടിയിൽ അടങ്ങിയിരിക്കുന്ന താരൻ തുടങ്ങിയവ തലയണ ഉറയിൽ പറ്റിപ്പിടിക്കാറുണ്ട്. ഇത് തുടർന്നാൽ ചർമ്മത്തെ തന്നെ ബാധിക്കും.
തലയണ ഓരോ ആറുമാസം കഴിയുമ്പോഴും മാറ്റാനോ അല്ലെങ്കിൽ സൂര്യപ്രകാശത്തിന്റെ സഹായത്തോടെ വൃത്തിയാക്കാനും ശ്രദ്ധിക്കുക. നാം ഉപയോഗിക്കുന്ന ബ്ലാങ്കറ്റ് എല്ലാ രണ്ട് മുതൽ മൂന്ന് മാസത്തിനകം കഴുകാൻ ശ്രദ്ധിക്കുക. നാല് മുതൽ അഞ്ച് പ്രാവശ്യം വരെ ധരിച്ചതിനുശേഷം മാത്രം ജീൻസ് കഴുകിയാൽ മതിയാകും. അടിവസ്ത്രങ്ങൾ ഓരോ ഉപയോഗശേഷവും കഴുകുക. ടൗവലും ടൂത്ത് ബ്രഷും നിരന്തരമായി വൃത്തിയാക്കണമെന്നാണ് ഡോക്ടർ പറയുന്നത്. ടൗവൽ ഓരോ ഉപയോഗത്തിനുശേഷവും വൃത്തിയാക്കാൻ ശ്രമിക്കുക. വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായതോടെ പലർക്കും ഡോക്ടർക്ക് നന്ദിയുമായി എത്തിയിരിക്കുകയാണ്. ഡോക്ടറുടെ കൂടുതൽ വീഡിയോകൾ ഇനിയും ആവശ്യമാണെന്ന് ചിലർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |