അഷ്കർ സൗദാൻ നായകനായി ദിലീപ് നാരായണൻ സംവിധാനം ചെയ്യുന്ന ദ കേസ് ഡയറി ആഗസ്റ്റ് 21ന് തിയേറ്ററിൽ.വിജയരാഘവൻ ,സാക്ഷി അഗർവാൾ , രാഹുൽ മാധവ്, രേഖ,റിയാസ് ഖാൻ, അമീർ നിയാസ്, കിച്ചു ടെല്ലസ്, ബാല ,മേഘനാഥൻ, ഗോകുലൻ, ബിജുക്കുട്ടൻ, നീരജ എന്നിവരാണ് മറ്റ് താരങ്ങൾ. തിരക്കഥ ഏ.കെ. സന്തോഷ് ,ബെൻസി പ്രൊഡക്ഷൻസിന്റെ ബാനറിൽ കെ.വി.അബ്ദുൾ നാസർ ആണ് നിർമ്മാണം.
പർദ
അനുപമ പരമേശ്വരൻ, ദർശന രാജേന്ദ്രൻ, സംഗീത കൃഷ് എന്നിവരെ പ്രധാന കഥാപാത്രമാക്കി പ്രവീൺ കന്ദ്രേഗുല തെലുങ്കിലും മലയാളത്തിലുമായി സംവിധാനം ചെയ്യുന്ന പർദ ആഗസ്റ്റ് 22ന് റിലീസ് ചെയ്യും. മൃദുൽ സുജിത് സെൻ ഛായാഗ്രഹണവും, ധർമ്മേന്ദ്ര കാക്കറാല എഡിറ്റിംഗും നിർവഹിക്കുന്നു. ആനന്ദ മീഡിയയുടെ ബാനറിൽ വിജയ് ഡോൺകട, ശ്രീനിവാസലു പി .വി, ശ്രീധർ മക്കുവ എന്നിവർ ചേർന്ന് നിർമ്മാണം.
തലവര
അർജുൻ അശോകൻ, രേവതി ശർമ്മ എന്നിവർ നായകനും നായികയുമായി അഖിൽ അനിൽകുമാർ സംവിധാനം ചെയ്യുന്ന തലവര തിയേറ്ററിൽ. അശോകൻ, ദേവദർശിനി ചേതൻ, ശരത് സഭ, ആതിര മറിയം, അഭിറാം രാധാകൃഷ്ണൻ, പ്രശാന്ത് മുരളി, സാം മോഹൻ, ഹരീഷ് കുമാർ, സോഹൻ സീനുലാൽ, ഷാജു ശ്രീധർ, വിഷ്ണു രഘു, മുഹമ്മദ് റാഫി, മനോജ് മോസസ്, ഷെബിൻ ബെൻസൺ, അശ്വത് ലാൽ, അമിത് മോഹൻ, രാജേശ്വരി തുടങ്ങിയവരാണ് മറ്റ് താരങ്ങൾ. ഷെബിൻ ബെക്കർ പ്രൊഡക്ഷൻസിന്റെയും മൂവിംഗ് നരേറ്റീവ്സിന്റെയും ബാനറിൽ ഷെബിൻ ബെക്കറും മഹേഷ് നാരായണനും ചേർന്ന് നിർമ്മിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |