ക്ലാസിക്കൽ ഡാൻസിന് ചുവട് വയ്ക്കുന്ന നടൻ ഷെെൻ ടോം ചാക്കോയുടെ വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വെെറലാകുന്നത്. 'അലെെപായുതേ കണ്ണാ' എന്ന ഗാനത്തിനാണ് ഷെെൻ സുഹൃത്തുമായി ചുവടുവയ്ക്കുന്നത്. ഷെെനിന്റെ സുഹൃത്തായ ബ്ലെസി തന്നെയാണ് വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചത്.
'കൃഷ്ണ ജന്മാഷ്ടമിക്ക് തയ്യാറെടുക്കുമ്പോൾ കാലുകൾ കൊണ്ട് മാത്രമല്ല ഹൃദയം കൊണ്ട് കൂടിയാണ് ഞങ്ങൾ നൃത്തം ചെയ്യുന്നത്. കൃഷ്ണന്റെ ഓടക്കുഴൽ നിങ്ങളുടെ ജീവിതത്തിൽ സ്നേഹം, സന്തോഷം, കുസൃതിയും നിറയ്ക്കട്ടെ. രാധേ രാധേ! എന്റെ സുഹൃത്തിനെക്കുറിച്ച് നിങ്ങൾക്കറിയാത്ത കാര്യങ്ങൾ, അദ്ദേഹം പരിശീലനം നേടിയ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചിപ്പുടി തുടങ്ങിയ ക്ലാസിക്കൽ നൃത്ത രൂപങ്ങൾ പഠിച്ചിട്ടുള്ള നർത്തകനാണ്'- എന്ന അടിക്കുറിപ്പോടെയാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. എന്നും ഷെെനിനൊപ്പം ഉണ്ടാകുമെന്ന ഉറപ്പും സുഹൃത്ത് പങ്കുവച്ചു. വീഡിയോ പെട്ടെന്ന് തന്നെ വെെറലായി. നിരവധി കമന്റും വരുന്നുണ്ട്.
'ഷെെൻ ഡാൻസിലും പുലിയാണ്', 'നന്നായി ചെയ്തു സൂപ്പർ', 'ഷെെൻ ഡാൻസ് പഠിച്ചിട്ടുണ്ട്', 'മൂവ് ഓക്കെ സൂപ്പറാണ്', 'പൊളിച്ചു', 'ഷെെനിന്റെ ഡാൻസ് സൂപ്പറാണ് സിനിമയിലും ഇത് കാണിക്കാൻ കഴിഞ്ഞാൽ നന്നായിരുന്നു', 'അണ്ണൻ ഇതിലും പുലി ആയിരുന്നോ'- ഇങ്ങനെ പോകുന്നു കമന്റുകൾ. എം സി ജോസഫ് സംവിധാനം ചെയ്ത 'മീശ'യാണ് ഷെെന്റെ ഒടുവിൽ പുറത്തിറങ്ങിയ മലയാള സിനിമ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |