തിരുവനന്തപുരം: പൂജപ്പുരയിൽ ജയിൽ വകുപ്പിന്റെ കഫറ്റീരിയയിൽ മോഷണം. നാല് ലക്ഷം രൂപയാണ് ജയിൽവകുപ്പിന്റെ ഭക്ഷണശാലയിൽ നിന്ന് മോഷണം പോയത്. ഇന്ന് ട്രഷറിയിൽ അടയ്‌ക്കാനായി സൂക്ഷിച്ചിരുന്ന പണമാണ് നഷ്‌ടമായിരിക്കുന്നത്. അതേസമയം സ്ഥലത്ത് സിസിടിവി പ്രവർത്തനക്ഷമമല്ല എന്ന് പൊലീസ് അറിയിച്ചു.
മോഷണത്തിന് പിന്നിൽ തടവുകാരനായ മുൻ ജീവനക്കാരനാണെന്ന സംശയം പൊലീസിനുണ്ട്. കഴിഞ്ഞ ദിവസമാണ് മോഷണം നടന്നത്. പൂജപ്പുര-ജഗതി റോഡിന്റെ അരികിലായാണ് കഫറ്റീരിയ. സ്ഥാപനത്തിന്റെ താക്കോൽ സൂക്ഷിക്കുന്ന ചില്ലുകൂട് തകർത്ത് താക്കോലെടുത്ത് ഓഫീസ് റൂമിൽ കയറി പണം മോഷ്‌ടിക്കുകയായിരുന്നുവെന്നാണ് സൂചന. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |