വീട്ടിലെ ഒരു സ്ഥിരം ശല്യക്കാരനാണ് ചിലന്തി. എത്രയൊക്കെ വീട് വൃത്തിയാക്കിവച്ചാലും വീണ്ടും മുക്കിലും മൂലയിലും ചിലന്തി എത്തി വല കെട്ടുന്നു. അത് മാത്രമല്ല വിഷ ചിലന്തികളും ധാരാളമുണ്ട്. ഇവയുടെ കടിയേറ്റാൽ ചൊറിച്ചിൽ, അലർജി എന്നീ പ്രശ്നങ്ങൾ ഉണ്ടാകാൻ സാദ്ധ്യതയുണ്ട്. അതിനാൽ ചിലന്തിയെ തുരത്താൻ ഏത് വഴിയും തേടുന്നവരാണ് പലരും. ഇതിനായി വില കൂടിയ പല സാധനങ്ങളും വീട്ടിൽ വാങ്ങി വയ്ക്കുന്നു. എന്നാൽ വീട്ടിൽ തന്നെ തയ്യാറാക്കുന്ന പ്രകൃതിദത്തമായ ഒരു വെള്ളം ഉപയോഗിച്ച് ഇവയെ തുരത്താൻ കഴിയും. ഇതിനായി അഞ്ചുപെെസ പോലും ചെലവാകേണ്ടതില്ല.
തേയിലയാണ് ഇതിന് ആദ്യം വേണ്ടത്. ആദ്യം കുറച്ച് വെള്ളത്തിൽ തേയില ഇട്ട് നല്ലപോലെ തിളപ്പിക്കുക. ശേഷം അതിലേക്ക് അരമുറി നാരങ്ങ കൂടി പിഴിഞ്ഞ് ചേർക്കണം. ഇനി ഈ ലായനി ചിലന്തി വല കെട്ടുന്ന സ്ഥലങ്ങളിൽ തള്ളിയ്ക്കണം. വല ഉള്ള ഭാഗത്ത് അത് കളഞ്ഞശേഷം ഒരു സ്‌പ്രേ ബോട്ടിലിലാക്കി ഈ വെള്ളം സ്‌പ്രേ ചെയ്യുക. പിന്നീട് അവിടെ ചിലന്തി വല കെട്ടില്ല. അതുപോലെ തന്നെ വീടിന്റെ മുക്കിലും മൂലയിലും ഈ ലായനി സ്‌പ്രേ ചെയ്ത് കൊടുക്കാവുന്നതാണ്. ഒരു തുണിയിൽ ഈ ലായനി കുറച്ച് നനച്ച് വീട്ടിലെ വാതിലിലും കസേരകളിലും തുടയ്ക്കുക. പിന്നെ അവിടെ ചിലന്തി ഒരിക്കലും വല കെട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |