തലശ്ശേരി: സ്ക്കൂൾ പഠനത്തിന് ശേഷമാകണം മതപഠനമെന്ന അഭിപ്രായം ആവർത്തിച്ച് സ്പീക്കർ എ എൻ ഷംസീർ. മതപഠനം സ്‌കൂൾ സമയത്തിന് ശേഷം ആക്കണമെന്ന കാര്യത്തെക്കുറിച്ച് മത പണ്ഡിതൻമാർ പുനർവിചിന്തനം നടത്തണമെന്നും അദ്ദേഹം പറഞ്ഞു. കതിരൂർ പഞ്ചായത്തിലെ പുല്യോട് ഗവ.എൽ പി സ്‌കൂളിൽ പുതുതായി നിർമിച്ച ഓഡിറ്റോറിയം ഉദ്ഘാടന വേളയിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുമ്പോഴാണ് സ്‌പീക്കർ ഇക്കാര്യം ആവർത്തിച്ചത്.
ചടങ്ങിൽ വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി ഓൺലൈനായി ഉദ്ഘാടനം നിർവഹിച്ചു. 'രാവിലെ ഉറക്കമെഴുന്നേൽക്കുന്ന കുട്ടികൾ മികച്ച അന്തരീക്ഷത്തിൽ സ്‌കൂളുകളിൽ പോകട്ടെ, മികച്ച നിലവാരത്തിൽ പഠനം തുടരട്ടെ. ഉച്ചക്കുശേഷം അവർ കളിക്കട്ടെ. ആ സമയം വേണമെങ്കിൽ മതപഠനത്തിനു മുഴുകട്ടെ. ഇതു നേരത്തെ പറഞ്ഞതിന് ചിലർ അപഹസിച്ചു. മതവിരുദ്ധനാക്കി മാറ്റി. സ്‌കൂൾ പഠന സമയമാറ്റത്തെ കുറിച്ച് കേരള സമൂഹം ചർച്ച ചെയ്യട്ടെ. കാലത്തിന് അനുസരിച്ച് മാറ്റങ്ങൾ വരണം. പൊതുവിദ്യാഭാസ മേഖലകളിലും കാതലായ മാറ്റങ്ങൾ അനിവാര്യം. അക്കാദമിക്ക് നിലവാരം ഉയർന്നാൽ കൂടുതൽ പ്രതിഭാശാലികളെ സൃഷ്‌ടിക്കാൻ കേരളത്തിനാകും' എ എൻ ഷംസീർ പറയുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |