ബിഗ് ബോസ് സീസൺ 7 ആരംഭിച്ച് രണ്ടാഴ്ച പിന്നിട്ടിരിക്കുകയാണ്. ആദ്യ ഒരാഴ്‌ചയ്ക്കുള്ളിൽത്തന്നെ ബിഗ് ബോസ് വീട്ടിനുള്ളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഓമനപ്പേര് നൽകാൻ ബിഗ് ബോസ് പറഞ്ഞപ്പോൾ മത്സരാർത്ഥിയായ രേണു സുധിക്ക് ഗായകനായ അക്ബർ സെപ്റ്റിക് ടാങ്ക് എന്ന പേര് നൽകിയതിനെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
അവതാരകനായ മോഹൻലാലിനെ സാക്ഷിയാക്കിത്തന്നെ അക്ബർ അന്ന് രേണുവിനോട് മാപ്പ് പറഞ്ഞു. എന്നാൽ . 'അക്ബർ അങ്ങനെ പറഞ്ഞപ്പോൾ എല്ലാവരുടെയും മുന്നിൽ ചമ്മിപ്പോയി ലാലേട്ടാ. വേറെന്തെങ്കിലുമായിരുന്നെങ്കിൽ കുഴപ്പമില്ലായിരുന്നു. ഇത് എല്ലാവരുടെയും മുന്നിൽ ചമ്മി നാറി ഉരുകിപ്പോയി. അക്ബർ സോറി പറഞ്ഞു. ആ വിഷമം മാറില്ലല്ലോ. ലോകം മൊത്തം കാണുകയല്ലേ'- എന്നായിരുന്നു രേണുവിന്റെ മറുപടി.
പിന്നാലെ മോഹൻലാൽ അക്ബറിന് ഒരു പണിഷ്‌മെന്റും നൽകി. 'ഇങ്ങനെയൊക്കെ സംഭവിച്ചതിൽ എനിക്കും വിഷമമുണ്ട്. അക്ബർ ഒരു കാര്യം ചെയ്യുക, അടുത്ത ഒരാഴ്ചയ്ക്കുള്ളിൽ രേണുവിനെക്കൊണ്ട് നല്ലത് പറയിപ്പിക്കുക. അതാണ് അക്ബറിനുള്ള ശിക്ഷ. അല്ലെങ്കിൽ അടുത്ത പണി അക്ബറിന് കിട്ടും.'- എന്നായിരുന്നു മോഹൻലാൽ അന്ന് പറഞ്ഞത്.
തുടർന്നുള്ള എപ്പിസോഡുകളിൽ രേണുവിനെക്കൊണ്ട് നല്ലത് പറയിപ്പിക്കാൻ ശ്രമിക്കുന്ന അക്ബറിനെയാണ് ബിഗ് ബോസ് ഹൗസിനുള്ളിൽ കണ്ടത്. താൻ അക്ബറിനോട് ക്ഷമിച്ചതായി രേണു മോഹൻലാലിനെ അറിയിച്ചിരിക്കുകയാണ് രേണു സുധി ഇപ്പോൾ. മോഹൻലാൽ ചില കാര്യങ്ങൾ പറഞ്ഞതോടെയാണ് രേണു സുധിയുടെ മനസുമാറിയത്.
'നിങ്ങളുടെ തീരുമാനമാണ്. ക്ഷമിക്കുകയെന്നത് വലിയ കാര്യമാണ്. ഇത് എല്ലാവരോടുമായി പറയുകയാണ്. ക്ഷമിക്കുകയെന്നത് ദൈവം തന്നിരിക്കുന്ന വലിയ പുണ്യമാണ്. അക്ബർ എങ്ങനെയൊക്കെയാണ് ക്ഷമ കാണിച്ചതെന്നതിന്റെ വീഡിയോ ഞാൻ കാണിച്ചുതരാം.'- എന്നായിരുന്നു മോഹൻലാൽ പറഞ്ഞത്. തുടർന്ന് അക്ബർ, രേണുവിന് ലൗ അകൃതിയിലുള്ള ദോശ ചുട്ടുകൊടുത്തതിന്റെയൊക്കെ വീഡിയോ കാണിക്കുകയാണ്. ഇതിനുപിന്നാലെയാണ് രേണു സുധി തീരുമാനം മാറ്റിയത്.
'ലാലേട്ടാ ഈ വേദിയിൽ ഞാൻ പറയുന്നു, ക്ഷമിച്ചു. ലാലേട്ടാ ഒരു കാര്യം കൂടി പറഞ്ഞോട്ടേ, ഇനി എന്നെ അങ്ങനെയൊന്നും പറഞ്ഞ് വേദനിപ്പിക്കരുത്'- എന്ന് രേണു പറയുമ്പോൾ 'ഇനി എന്റെ ജന്മത്തിൽ ഞാൻ അങ്ങനെ പറയില്ല'- എന്നായിരുന്നു അക്ബറിന്റെ മറുപടി.
എന്നാൽ 'അങ്ങനെയല്ല പറയേണ്ടത്. ഇത്തരം വാക്കുകൾ ആരോടും പറയരുത് എന്നാണ് രേണു പറയേണ്ടത്. രേണുവും അപ്പോൾ ആരോടും അങ്ങനെയുള്ള കാര്യങ്ങൾ പറയരുത്. വളരെ സന്തോഷം രേണു.'- എന്ന് മോഹൻലാൽ തിരുത്തി. 'ലാലേട്ടന്റെ വാക്കുകൾ മാനിച്ച് ഞാൻ മനസുകൊണ്ട് ക്ഷമിച്ചിരിക്കുന്നു. എല്ലാ പ്രേക്ഷകരോടും പറയുകയാണ് ഞാൻ അക്ബറിനോട്.'- രേണു സുധി മറുപടി നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |