ബംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ 20കാരിയെ കൊലപ്പെടുത്തിയ പ്രതി പിടിയിൽ. ലൈംഗിക ബന്ധത്തിലേർപ്പെട്ട ശേഷം യുവതിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി പെട്രോൾ ഒഴിച്ച് കത്തിച്ചുവെന്നാണ് പ്രതി ചേതൻ പൊലീസിന് നൽകിയ മൊഴി. മൃതദേഹം തിരിച്ചറിയാതിരിക്കാനാണ് കത്തിച്ചത്. യുവതിയുമായി രണ്ട് വർഷമായി ബന്ധമുണ്ടെന്നും വിവാഹം കഴിക്കാൻ നിർബന്ധിച്ചതിനാലാണ് കൊലപ്പെടുത്തിയതെന്നും ചേതൻ പൊലീസിനോട് പറഞ്ഞു. ഗംഗാവതിയിൽ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്നയാളാണ് ചേതൻ.
ഓഗസ്റ്റ് 14നാണ് ഹോസ്റ്റലിൽ നിന്നും യുവതിയെ കാണാതായത്. ചേതൻ ഹോസ്റ്റലിലെത്തി യുവതിയെ കൂട്ടി ഗോണൂർ എന്ന സ്ഥലത്ത് എത്തിച്ചാണ് കൊലപാതകം നടത്തിയത്. സ്വന്തം ബൈക്കിലുണ്ടായിരുന്ന പെട്രോൾ ഉപയോഗിച്ചാണ് യുവതിയെ കത്തിച്ചത്. യുവതിയുടെ ചെരുപ്പ് ഉൾപ്പെടെ അവിടെ ഉപേക്ഷിച്ചാണ് പ്രതി രക്ഷപ്പെട്ടത്.
യുവതിയുടെ ബന്ധുക്കളുടെ പ്രതിഷേധം ശക്തമായതോടെയാണ് പൊലീസ് പ്രതിയെ അറസ്റ്റ് ചെയ്‌തത്. ദേശീപാതയോരത്ത് നിന്നാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. പാതി കത്തി, നഗ്നമായ നിലയിലായിരുന്നു മൃതദേഹം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |