ചെങ്ങന്നൂർ: ശബരിമല തീർത്ഥാടനത്തിന് കേവലം രണ്ട് മാസക്കാലം ബാക്കി നിൽക്കെ മുന്നൊരുക്കങ്ങൾ ആരംഭിക്കുവാൻ സർക്കാരോ, ദേവസ്വംബോർഡോ നടപടികൾ സ്വീകരിക്കുന്നില്ലെന്ന് ആരോപിച്ച് അഖില ഭാരത അയ്യപ്പ സേവാസംഘം ചെങ്ങന്നൂരിൽ നടത്തിയ ഉപവാസ സമരം ദേശീയ ജനറൽ സെക്രട്ടറി അഡ്വ : ഡി വിജയകുമാർ ഉദ്ഘാടനം ചെയ്തു. 2025- 26 നഗരസഭ ബഡ്ജറ്റിൽ തീർത്ഥാടനത്തിന് തനത് ഫണ്ടിൽ നിന്നും അഞ്ചു ലക്ഷം രൂപ അനുവദിച്ച നഗരസഭാ വൈസ് ചെയർമാൻ കെ.ഷിബുരാജനെ യോഗം അഭിനന്ദിച്ചു. താലൂക്ക് യൂണിയൻ പ്രസിഡന്റ് എൻ.സദാശിവൻ നായർ അദ്ധ്യക്ഷത വഹിച്ചു. ഷാജി വേഴപ്പറമ്പിൽ, ഗോപു പുത്തൻ മഠത്തിൽ, എൻ.ആർ.സി.രാജേഷ്, അഡ്വ.കെ.സന്തോഷ് കുമാർ, ബാബു കല്ലൂത്ര, ഗണേഷ് കുമാർ, സോമൻ പ്ലാപ്പള്ളി, ടി.സി.ഉണ്ണികൃഷ്ണൻ, രാമചന്ദ്ര കൈമൾ, രാജേഷ് മുളക്കുഴ, അംബി തിട്ടമേൽ, മുരളീധരൻ നായർ, ശരണ്യ അരുൺ, കൊച്ചനിയൻ അങ്ങാടിക്കൽ, സന്തോഷ് മാന്നാർ, പ്രവീൺ, റിബു ജോൺ, വേണു ചെറിയനാട്, ഗിരിജിത്ത്, ശ്രീകുമാർ, അരുൺകുമാർ, സുനിൽ തുടങ്ങിയവർ പ്രസംഗിച്ചു.
.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |