SignIn
Kerala Kaumudi Online
Thursday, 04 September 2025 10.22 AM IST

ഈ നാളുകാർ പുതിയ കച്ചവടം തുടങ്ങും, അവിവാഹിതരുടെ വിവാഹം നടക്കും

Increase Font Size Decrease Font Size Print Page
astro

അശ്വതി: പുതിയ സംരംഭങ്ങളിലും പരീക്ഷകളിലും വിജയിക്കും. പ്രണയ കാര്യങ്ങളിൽ നേട്ടമുണ്ടാകും. ഗൃഹനിർമ്മാണത്തിൽ കൂടുതൽ ചെലവ് പ്രതീക്ഷിക്കാം. നിക്ഷേപങ്ങളിൽ നിന്നും പ്രതീക്ഷിച്ച ലാഭമുണ്ടാകും. കലാരംഗത്ത് ശോഭിക്കും. ദൂരയാത്രകൾ ഗുണകരമാകും. കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കും. മതപരമായ ചടങ്ങുകളിൽ പങ്കെടുക്കും. ഭാഗ്യദിനം തിങ്കൾ
ഭരണി: ഉദ്യോഗത്തിൽ വിജയം. വിദേശത്ത് ഉപരിപഠത്തിന് സാദ്ധ്യത. ഊഹക്കച്ചവടം ലാഭകരമാകും. ദുശ്ശീലങ്ങളിൽ നിന്ന് അകന്നുനിൽക്കുക. ഏർപ്പെടുന്ന കാര്യങ്ങളിൽ വിജയിക്കും. വസ്തു സംബന്ധമായ കേസുകളിൽ അനുകൂലവിധിയുണ്ടാകും. ദൈവികകാര്യങ്ങളിൽ കൂടുതൽ ശ്രദ്ധിക്കും. എഴുത്തുകാർക്ക് അനുകൂല മറുപടികൾ ലഭിക്കും. ഭാഗ്യദിനം ചൊവ്വ

കാർത്തിക: ഉന്നതരായ വ്യക്തികൾ മുഖേന നേട്ടങ്ങളുണ്ടാകും. കർമ്മരംഗത്ത് ഊർജ്ജസ്വലത പ്രകടിപ്പിക്കും. വാഹനങ്ങളിൽ നിന്ന് കൂടുതൽ വരുമാനമുണ്ടാകും. ഷെയറുകളിൽ പണം മുടക്കുമ്പോൾ ശ്രദ്ധിക്കണം. സാമൂഹികരംഗത്ത് നല്ല രീതിയിൽ ശോഭിക്കും. ശത്രുക്കളുടെ മേൽ വിജയിക്കും. ഗവൺമെന്റ് സർവ്വിസിൽ പ്രവേശിക്കാൻ അവസരം. ഭാഗ്യദിനം വെള്ളി.
രോഹിണി: ജോലിസ്ഥലം മോടി പിടിപ്പിക്കും. വിദ്യാഭ്യാസ കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പുലർത്തണം. കൂട്ടുകച്ചവടക്കാർ പ്രത്യേകം ശ്രദ്ധിക്കണം. പ്രായമായവർ ആരോഗ്യവിഷയം ശ്രദ്ധിക്കണം. മന്ത്രിമാർക്കും ജനപ്രതിനിധികൾക്കും ശ്രേയസ് വർദ്ധിക്കും. കലാകായിക രംഗത്ത് പ്രവർത്തിക്കുന്നവർക്ക് നല്ല കാലമാണ്. വിദേശത്തുള്ള ബന്ധുക്കളിൽ നിന്ന് സഹായം ലഭിക്കും. ഭാഗ്യദിനം ബുധൻ.


മകയിരം: പൂർവ്വിക സ്വത്ത് ലഭിക്കും. ധാരാളം ധനവും വിശേഷ വസ്ത്രങ്ങളും ലഭിക്കും. വ്യാപാരത്തിലും ഉദ്യോഗത്തിലും പുരോഗതിയുണ്ടാകും. വിദ്യാർത്ഥികൾക്ക് അനുകൂല സമയം. കൃഷിയിലൂടെ വരുമാനം ലഭിക്കും. ജോലിയിൽ സ്ഥിരതയുണ്ടാകും. ശത്രുശല്യം വർദ്ധിക്കും. ഭാഗ്യദിനം തിങ്കൾ.
തിരുവാതിര: സേവനത്തുറകളിലും ഉദ്യോഗത്തിലും ഉന്നത സ്ഥാനം വഹിക്കേണ്ടി വരും. പലകാര്യങ്ങളിലും ധീരമായ തീരുമാനം കൈകൊള്ളും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ഇന്റവ്യൂവിൽ വിജയമുണ്ടാകും. പിതാവിന് ശ്രേയസ് വർദ്ധിക്കും. വീട്ടിൽ ചില പൂജാദി മംഗളകാര്യങ്ങൾ നടക്കാനിടയുണ്ട്. ഏജൻസി ഏർപ്പാടുകളിൽ നിന്ന് ആദായം ലഭിക്കും. ഭാഗ്യദിനം ശനി.
പുണർതം: ജീവിതരീതിയിൽ ചില മാറ്റങ്ങൾ വരുത്തിയേക്കാം. കുടുംബത്തിൽ ചില മംഗളകാര്യങ്ങൾ നടക്കാനിടയുണ്ട്. മറ്റുള്ളവർ നിർവഹിക്കേണ്ട ജോലികൾ സ്വയം ഏറ്റെടുത്ത് പൂർത്തിയാക്കും. ചെറുയാത്രകൾ ഗുണകരമാകും. എല്ലാരംഗങ്ങളിലും മികവ് പ്രകടിപ്പിക്കും. വിലപ്പെട്ട വസ്തുക്കൾ നഷ്ടപ്പെടാൻ സാദ്ധ്യത. ഭാഗ്യദിനം ശനി.
പൂയം: സർക്കാർ അനുകൂല്യങ്ങൾ ലഭിക്കും. ഷെയറുകളിൽ നിന്ന് ആദായം പ്രതീക്ഷിക്കാം. വിവാഹകാര്യത്തിൽ തടസങ്ങൾ നേരിടാം. കർമ്മത്തിൽ സ്വസ്ഥതയും പുണ്യക്ഷേത്രദർശനവും ഫലമാണ്. ആരോഗ്യം അത്രമെച്ചമായിരിക്കില്ല. ലേഖനങ്ങൾ, സംഗീതം, അഭിനയം എന്നിവയിലൂടെ മികച്ച വരുമാനം പ്രതീക്ഷിക്കാം. ഭാഗ്യദിനം വ്യാഴം.


ആയില്യം: സ്ഥാനബഹുമതികൾ ലഭിക്കും. ഒരു കാര്യത്തിലും കൃത്യമായ തീരുമാനമെടുക്കാനാകാത്ത അവസ്ഥയുണ്ടാകും. പുതിയ വീടുനിർമ്മിക്കാൻ അവസരം. സാമ്പത്തികനില ഭദ്രമായിരിക്കും. സുഹൃത്തുക്കളുമായി ഉല്ലാസയാത്ര നടത്തും. സന്താനങ്ങൾ പരീക്ഷാദികളിൽ വിജയിക്കും. ഭാഗ്യദിനം ചൊവ്വ.
മകം: കുടുംബാംഗങ്ങളിൽ നിന്ന് പലവിധ സഹായങ്ങളുണ്ടാകും. ഭൂമിയോ വീടോ വാങ്ങുവാൻ സാധിക്കും. നിക്ഷേപങ്ങളിൽ വർദ്ധനവുണ്ടാകും. ആഗ്രഹിച്ച വിധം ഉയർന്ന പദവി അലങ്കരിക്കാനാകും. സ്ത്രീകളിൽ നിന്ന് സഹായമുണ്ടാകും. ഉന്നതവിദ്യാഭ്യാസത്തിന് ശ്രമിക്കുന്നവർക്ക് അത് സാദ്ധ്യമാകും. ഭാഗ്യദിനം ചൊവ്വ.
പൂരം: സന്താനങ്ങളുടെ ഉന്നമനത്തിന് വേണ്ടിയുള്ള പരിശ്രമങ്ങൾ വിജയിക്കും. കർമ്മരംഗം പുഷ്ടിപ്പെടും. ഔദ്യോഗികരംഗത്ത് സ്വസ്ഥത കുറയും. ഏതുകാര്യങ്ങൾ ചെയ്യുമ്പോഴും ആലോചിക്കണം. അന്യസംസ്ഥാനത്ത് ജോലി ചെയ്യുന്നവർക്ക് നാട്ടിലേക്ക് മാറ്റം ലഭിക്കും. വിദ്യാഭ്യാസ കാര്യത്തിൽ പുരോഗതി. ഭാഗ്യദിനം ഞായർ.
ഉത്രം: പുതിയ കച്ചവടം തുടങ്ങുവാൻ സാദ്ധ്യത. അവിവാഹിതർക്ക് വിവാഹം നടക്കാനവസരം. വിദേശത്ത് ജോലിയുള്ളവർക്ക് ജോലിക്കയറ്റം ലഭിക്കും. അനാവശ്യച്ചെലവുകൾ വർദ്ധിക്കും. സ്‌നേഹിതന്മാരിൽ നിന്ന് സഹായങ്ങൾ പ്രതീക്ഷിക്കാം. കൊടുക്കൽ വാങ്ങലുകൾ അനുകൂലമാകും. സമൂഹത്തിൽ മുഖ്യസ്ഥാനം ലഭിക്കും. ഭാഗ്യദിനം വെള്ളി.


അത്തം: ഉന്നതവിദ്യാഭ്യാസത്തിൽ പുരോഗതി. സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്ന ആനുകൂല്യങ്ങൾക്ക് കാലതാമസം നേരിടും. പരസ്യങ്ങൾ, ഏജൻസി ഏർപ്പാടുകൾ എന്നിവ മുഖേന കിട്ടേണ്ട പണം കൈവശമെത്തും. മതപരമായ കാര്യങ്ങളിൽ പങ്കെടുക്കും. ദാമ്പത്യജീവിതം സുഖകരമാകും. ഭാഗ്യദിനം ശനി.
ചിത്തിര: പത്രപ്രവർത്തകർക്ക് സമയം അനുകൂലമാണ്. ഉല്ലാസയാത്രകളോ തീർത്ഥാടനമോ നടത്തും. താത്കാലികാടിസ്ഥാനത്തിൽ ജോലികൾ ലഭിക്കും. ബന്ധുജനങ്ങളുടെ വിയോഗത്തിൽ മനഃക്ലേശമുണ്ടാകും. അവനവന് പല കാര്യങ്ങളിലും തീരുമാനമെടുക്കാൻ പ്രയാസപ്പെടും. വീട്ടിൽ ചില മംഗളകാര്യങ്ങൾ നടക്കും. ഭാഗ്യദിനം വ്യാഴം.
ചോതി: ഉത്തരവാദിത്തപ്പെട്ട ജോലി ഏറ്റെടുക്കേണ്ടി വരും. വളരെ നാളായി ആഗ്രഹിക്കുന്ന കാര്യങ്ങൾ പൂർത്തീകരിക്കാനാവും. പുതിയ ബിസിനസ് ആരംഭിക്കുന്നതിനായുള്ള പദ്ധതികൾ തയ്യാറാക്കും. നിർമ്മാണ പ്രവർത്തനങ്ങളുടെ കരാർ ഏറ്റെടുക്കും. പിതൃസ്ഥാനീയരുടെ ആരോഗ്യത്തിൽ ശ്രദ്ധിക്കണം. ഭാഗ്യദിനം ചൊവ്വ.
വിശാഖം: ഉന്നതരായ വ്യക്തികളിൽ നിന്ന് സഹായ സഹകരണങ്ങൾ ലഭിക്കും. ഓഫീസിൽ ഉത്തരവാദിത്വപ്പെട്ട ജോലികൾ ഏറ്റെടുക്കും. സുഹൃത്തുക്കളുമായി അകന്നു കഴിയേണ്ടി വരും. തൊഴിലിൽ ശ്രദ്ധ പതിപ്പിക്കും. പുതിയ വാഹനം വാങ്ങാൻ യോഗം. രാഷ്ട്രീയ പ്രവർത്തകർക്ക് നല്ല സമയം. സഹകരിച്ച് പോകുന്ന ചില കർമ്മങ്ങളിൽ പ്രയാസം നേരിട്ടേക്കാം. ഭാഗ്യദിനം ഞായർ.


അനിഴം: തൊഴിലിൽ പുരോഗതിയുണ്ടാകും. മെഡിക്കൽ എഞ്ചിനീയറിംഗ് മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് അനുകൂലം. സർക്കാർ ആനുകൂല്യങ്ങൾ നേടാൻ കാലതാമസമുണ്ടാകും. ദൈവിക കാര്യങ്ങളിൽ കൂടുതൽ ശ്രദ്ധ പതിപ്പിക്കും. അദ്ധ്യാപകർ ജോലിയിൽ തൃപ്തരാകും. സംഗീതം, നൃത്തം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഗുണകരമാകും. ഭാഗ്യദിനം വെള്ളി.
തൃക്കേട്ട: ഏറ്റെടുത്ത ജോലികൾ യഥാസമയത്ത് ചെയ്തു തീർക്കും. ലോണുകളും മറ്റും പാസായിക്കിട്ടും. കൂട്ടുകച്ചവടത്തിൽ വിചാരിച്ച പുരോഗതി ഉണ്ടാകാനിടയില്ല. സന്താനങ്ങളുടെ ഉന്നതിയിൽ അഭിമാനിക്കും. കുടുംബവുമൊത്ത് ഉല്ലാസയാത്രകൾ നടത്തും. പഴയ വാഹനം മാറ്റി വാങ്ങും. ഭാഗ്യദിനം ചൊവ്വ.
മൂലം: ഗാർഹികമായി അന്തരീക്ഷം പൊതുവെ തൃപ്തികരമായിരിക്കും. സർവീസുമായി ബന്ധപ്പെട്ട എല്ലാ മേഖലകളിലും നേട്ടമുണ്ടാകും. പുതിയ വാഹനം വാങ്ങാനുള്ള ആഗ്രഹം സാദ്ധ്യമാകും. പുണ്യസ്ഥലങ്ങൾ സന്ദർശിക്കും. ആദായമുദ്ദേശിച്ചു ചെയ്യുന്ന എല്ലാ പ്രവൃത്തികളിലും വിജയിക്കും. ഭാഗ്യദിനം വെള്ളി.
പൂരാടം: പൊതുവെ ജീവിത നിലവാരം മെച്ചപ്പെടും. ചില കരാറുകളിൽ ഒപ്പുവയ്ക്കും. സ്ത്രീകൾക്ക് പുതിയ ആഭരണങ്ങളും വസ്ത്രങ്ങളും ലഭിക്കും. കർമ്മസ്ഥാനത്ത് അലോസരപ്പെടുന്ന ചില സംഗതികൾ വന്നുചേരും. ശത്രുക്കളുടെ മേൽ വിജയിക്കും. കച്ചവടസ്ഥാപനം വിപുലീകരിക്കും. ഭാഗ്യദിനം ബുധൻ.


ഉത്രാടം: തങ്ങളുടെ അധീനതയിലുള്ള വസ്തുക്കളിൽ മറ്റുള്ളവർ അധികാരം സ്ഥാപിക്കും. ഏജൻസി ഏർപ്പാടുകളൽ നിന്ന് നേട്ടങ്ങളുണ്ടാകും. ജോലിയിൽ മാറ്റം പ്രതീക്ഷിക്കാം. പ്രമാണങ്ങളിൽ ഒപ്പുവയ്ക്കും. പരസ്യങ്ങൾ മുഖേന നല്ല വരുമാനമുണ്ടാകും. സാമൂഹികമായ ഉന്നതി അനുഭവപ്പെടും. ഭൂമി, കൃഷി എന്നിവയിൽ നിന്ന് ആദായം ലഭിക്കും. ഭാഗ്യദിനം ശനി.
തിരുവോണം: ഭൂമിയിൽ നിന്നും വാടകയിനത്തിൽ നിന്നും ആദായം വർദ്ധിക്കും. മത്സരങ്ങളിൽ വിജയമുണ്ടാകും. കുടുംബപരമായ കാര്യങ്ങളിൽ ചിട്ടയും സ്ഥിരതയും കൈവരും ഭാഗ്യപരീക്ഷണങ്ങളിൽ വിജയിക്കും. ദൂരയാത്രയ്ക്ക് ചില തടസങ്ങൾ നേരിടും. വിദ്യാലയങ്ങളും നിയമസ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർക്ക് അനുകൂലസമയം. തൊഴിൽ കാര്യങ്ങളിൽ സർക്കാർ സഹായം ലഭിക്കും. ഭാഗ്യദിനം തിങ്കൾ.
അവിട്ടം: സ്വന്തം ഉത്തരവാദിത്വത്തിൽ നിന്നും പല രംഗങ്ങളിൽ നിന്നും ഒഴിഞ്ഞുനിൽക്കാനുള്ള പ്രവണത കാണിക്കും. വാഹനം, വാടക, കൃഷിഭൂമി എന്നിവിടങ്ങളിൽ നിന്നുള്ള ആദായം വർദ്ധിക്കും. ഉന്നത വിദ്യാഭ്യാസരംഗത്ത് പുരോഗതി. സർക്കാരിൽ നിന്ന് അനുകൂല തീരുമാനങ്ങളുണ്ടാകും. ടെസ്റ്റുകളിലും ഇന്റർവ്യൂകളിലും വിജയിക്കും. ഭാഗ്യദിനം വെള്ളി.
ചതയം: ഊഹക്കച്ചവടത്തിൽ നിന്ന് ആദായമുണ്ടാകും. ദൂരയാത്രകൾ മാറ്റിവയ്ക്കേണ്ടി വരും. വിദേശത്തുള്ളവർ സ്വദേശത്ത് മടങ്ങിയെത്തും. പലവിധത്തിലുള്ള ഭാഗ്യാനുഭവങ്ങളുണ്ടാകും. ഏത് പ്രവൃത്തിയിലും പ്രാരംഭ തടസങ്ങളുണ്ടാകും. കൃഷിയിൽ നിന്ന് നല്ല വരുമാനം ലഭിക്കും. സന്താനങ്ങളുടെ വിദ്യാഭ്യാസം ഭംഗിയായി നടക്കും. ഭാഗ്യദിനം ഞായർ.


പൂരുരുട്ടാതി: സ്വന്തം പരിശ്രമങ്ങൾ വിജയിക്കും. ലോണുകളും മറ്റ് ക്രെഡിറ്റ് സൗകര്യങ്ങളും എളുപ്പത്തിൽ ലഭിക്കും. ശത്രുക്കളുടെ മേൽ വിജയിക്കും. നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിവയ്ക്കും. ദൂരയാത്രകൾ തത്ക്കാലത്തേക്ക് മാറ്റിവയ്ക്കുന്നതാണ് ഉചിതം. വിദ്യാഭ്യാസപരമായ പുരോഗതിയുണ്ടാകും. മതപരമായ അനുഷ്ഠാനങ്ങൾക്ക് കൂടുതൽ ശ്രദ്ധചെലുത്തും. ഭാഗ്യദിനം തിങ്കൾ.
ഉത്രട്ടാതി: തൊഴിൽരംഗത്ത് സ്ഥിരീകരണം ലഭിക്കും. പരസ്യം മുഖേനയും ഏജൻസികൾ മുഖേനയും വരുമാനത്തിൽ വർദ്ധനയുണ്ടാകും. ആരോഗ്യനില അഭിവൃദ്ധിപ്പെടും. വിദേശത്തുള്ളവരിൽ നിന്ന് നേട്ടങ്ങൾ പ്രതീക്ഷിക്കാം. പുതുതായി സർവ്വീസിൽ പ്രവേശിക്കാൻ അവസരം. വീടുവയ്ക്കാനോ വാങ്ങാനോ ഉദ്ദേശിക്കുന്നവർക്ക് ആഗ്രഹം സാധിക്കും. കൃഷിയിൽ നിന്ന് ആദായം ലഭിക്കും. ഭാഗ്യദിനം ബുധൻ.
രേവതി: ഭൂമിവാങ്ങണമെന്നുള്ള ആഗ്രഹം സാധിക്കും. പുതിയ വ്യക്തികളുമായി ബന്ധം പുലർത്തും. ജോലിയിൽ ആഗ്രഹിക്കുന്ന ദിക്കിലേക്ക് സ്ഥലമാറ്റം ലഭിക്കും. പ്രതീക്ഷിക്കാത്ത സന്ദർഭത്തിൽ ധനാഗമമുണ്ടായുന്നതാണ്. മനസിനും ശരീരത്തിനും അഭിവൃദ്ധിയുണ്ടാകും. സന്താനങ്ങളുടെ വിവാഹത്തിന് സമയം അനുകൂലം. ഭാഗ്യദിനം ഞായർ.

TAGS: ASTRO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.