കൊതുക് പരത്തുന്ന രോഗങ്ങളിൽ ചിലതാൺ് മലേറിയ, ചിക്കുൻഗുനിയ, ഡെങ്കിപ്പനി തുടങ്ങിയവ. രോഗവ്യാപനം തടയാൻ് കൊതുകുകളെ നശിപ്പിക്കുക എന്നതാണ് പ്രധാനം. എന്നാൽ കൊതുകുകളെ പൂർണമായി നശിപ്പിക്കാൻ സാധിക്കില്ലെങ്കിലും ചില മാർഗങ്ങൾ ശീലമാക്കിയാൽ അവയുടെ വ്യാപനം കുറയ്ക്കാൻ കഴിയും.
മഴക്കാലത്ത് കൊതുകുകൾ മുട്ടയിട്ട് പെരുകാൻ അനുയോജ്യമായ സാഹചര്യമാണ് ഉള്ളത്. വെള്ളം കെട്ടിനിൽക്കുന്ന സ്ഥലങ്ങളിലാണ് കൊതുകുകൾ അധികവും മുട്ടയിട്ട് പെരുകുന്നത്. വീടിന്റെ പരിസരങ്ങളിൽ വെള്ളം കെട്ടിനിൽക്കാൻ സാദ്ധ്യതയുള്ള ബക്കറ്റുകൾ, ചിരട്ടകൾ, കുപ്പികൾ എന്നിവ കമഴ്‌ത്തി വയ്ക്കുകയോ നശിപ്പിക്കുകയോ ചെയ്യണം. ഇത് കൊതുക് പെരുകുന്നത് തടയുന്നു.
വാതിലുകളിലും ജനാലകളിലും നെറ്റ് അടിക്കുന്നതു വഴി പുറത്ത് നിന്ന് വീടിനകത്തേക്ക് കൊതുക് കയറുന്നത് തടയാൻ കഴിയും. കൊതുകിനെ അകറ്റാൻ കൊതുകു തിരികൾ കത്തിച്ചു വയ്ക്കാറുണ്ട്. ഇവയിൽ പലതിലും കെമിക്കൽ ഉപയോഗിച്ചാണ് ഉണ്ടാക്കുന്നത്. വീട്ടിലുള്ള ചില വസ്തുക്കൾ ഉപയോഗിച്ചും കൊതുകിനെ തുരത്താം. ഗ്രാമ്പൂ, വെളുത്തുള്ളി, നാരങ്ങ എന്നിവ വെള്ളത്തിൽ ചേർത്ത് സ്പ്രേ ചെയ്യാവുന്നതാണ്. വേപ്പില, പുതിന, ഇഞ്ചിപ്പുല്ല്, യുക്കാലി, ലാവണ്ടർ എന്നിവയുടെ എണ്ണ സ്പ്രേ ചെയ്യുന്നത് കൊതുക് വരുന്നതിനെ തടയുന്നു.
തുളസി, റോസ്‌മേരി, ഇഞ്ചിപ്പുല്ല്, ജമന്തി, ലാവണ്ടർ, പുതിന എന്നീ ചെടികൾ വളർത്തുന്നത് വഴിയും വീട്ടിൽ കൊതുക് വരുന്നത് തടയാം. ശക്തമായ കാറ്റിനെ അതിജീവിക്കാൻ കഴിയാത്തതിനാൽ ഫാൻ ഇടുന്നത് വഴിയും കൊതുകിനെ അകറ്റാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |