പ്രായം കൂടുന്നതിനനുസരിച്ച് ശരീരത്തിൽ പല തരത്തിലുള്ള മാറ്റങ്ങൾ ഉണ്ടാകും. അതിലൊന്നാണ് നര. വളരെ സ്വാഭാവികമാണ് ഈ മാറ്റമെങ്കിലും ഭൂരിഭാഗംപേർക്കും ഇഷ്‌ടം കറുത്ത മുടി തന്നെയാണ്. അതിനാൽ മുടി കറുപ്പിക്കാനായി വിപണിയിൽ ലഭ്യമായ കെമിക്കൽ ഡൈ വാങ്ങി ഉപയോഗിക്കുന്നു. മുടി കറുക്കുമെങ്കിലും അമിതമായ ഡൈ ഉപയോഗം പല തരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾ ഉണ്ടാക്കുന്നു. ഈ ബുദ്ധിമുട്ടുകളൊന്നും ഇല്ലാതെ നിങ്ങൾക്ക് ഇനി മുടി കറുപ്പിക്കാം. അതിനായി വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന ഒരു ഡൈ പരിചയപ്പെടാം.
ആവശ്യമായ സാധനങ്ങൾ
വെള്ളം - 2 കപ്പ്
ചെമ്പരത്തിപ്പൂവ് - 5 എണ്ണം
ചായപ്പൊടി - 2 ടേബിൾസ്‌പൂൺ
സവാള അരിഞ്ഞത് - 1 എണ്ണം
കറിവേപ്പില - ഒരു പിടി
ഹെന്നപ്പൊടി - 2 ടേബിൾസ്‌പൂൺ
നെല്ലിക്കപ്പൊടി - 2 ടേബിൾസ്‌പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിൽ വെള്ളം ചൂടാക്കി അതിലേക്ക് ചായപ്പൊടിയും ചെമ്പരത്തിപ്പൂവും ചേർത്ത് നന്നായി തിളപ്പിച്ച് കുറുക്കിയെടുക്കുക. ശേഷം ഈ വെള്ളത്തിലേക്ക് കറിവേപ്പിലയും സവാളയും ചേർത്ത് അരച്ചെടുക്കണം. ഇതിനെ അരിച്ച് ഒരു പാത്രത്തിലേക്ക് മാറ്റിവയ്‌ക്കുക. ശേഷം ഇരുമ്പ് ചീനച്ചട്ടിയിലേക്ക് ഹെന്നപ്പൊടിയും നെല്ലിക്കപ്പൊടിയും എടുത്ത് ഈ വെള്ളവും ചേർത്ത് യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കി എട്ട് മണിക്കൂർ അടച്ചുവയ്‌ക്കുക. ശേഷം ഉപയോഗിക്കാവുന്നതാണ്.
ഉപയോഗിക്കേണ്ട വിധം
എണ്ണമയം ഒട്ടുമില്ലാത്ത മുടിയിലേക്ക് വേണം ഡൈ പുരട്ടിക്കൊടുക്കാൻ. ഒരു മണിക്കൂർ വച്ചശേഷം കഴുകി കളയാവുന്നതാണ്. ഷാംപൂ ഉപയോഗിക്കാൻ പാടില്ല. ഒറ്റ ഉപയോഗത്തിൽ തന്നെ ഫലം ലഭിക്കുന്നതാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |