നാസിക്: തെരുവ് നായയും പുള്ളിപ്പുലിയും തമ്മിൽ ഏറ്റുമുട്ടൽ. 300 മീറ്ററോളം പുള്ളിപ്പുലിയെ വലിച്ചിഴച്ചാണ് നായ ആക്രമിച്ചത്. മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം. രണ്ട് മൃഗങ്ങളും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിയിൽ വൈറലാണ്.
വനത്തിൽ നിന്ന് വഴി തെറ്റിയെത്തിയ പുള്ളിപ്പുലിയെയാണ് നായ ആക്രമിച്ചതെന്ന് നാട്ടുകാർ പറയുന്നു. തിരിച്ച് പുള്ളിപ്പുലിയും നായയെ ആക്രമിച്ചെങ്കിലും നായയുടെ ശക്തിയെ പ്രതിരോധിക്കാൻ പുള്ളിപ്പുലിക്കായില്ല.
ഒടുവിൽ ആക്രമണത്തെ നേരിടാൻ കഴിയാതെ പുള്ളിപ്പുലി സ്ഥലം വിട്ടു. പരിക്കേറ്റതിനെ തുടർന്ന് പുലി അടുത്തുള്ള വയലുകളിലോ മറ്റോ ഒളിച്ചിരിക്കുകയാണെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥർ സംശയിക്കുന്നുണ്ട്. പുലിയെ കണ്ടെത്താനുള്ള തിരച്ചിൽ ആരംഭിച്ചിട്ടുണ്ട്.
📍Maharashtra | Video: In Dog vs Leopard Clash In Nashik, An Unlikely Winner pic.twitter.com/7ICRniyBLE
— NDTV (@ndtv) August 22, 2025
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |