സമോക്കോവ് : ബൾഗേറിയയിൽ നടക്കുന്ന ലോക അണ്ടർ -20 റസ്‌ലിംഗ് ചാമ്പ്യൻഷിപ്പിൽ ശരീരഭാരം ഒരു കിലോ അധികമായതിനെത്തുടർന്ന് ഇന്ത്യൻ വനിതാ താരം നേഹ സാംഗ്‌വാനെ അയോഗ്യയാക്കി. അണ്ടർ 59 കിലോ വിഭാഗത്തിൽ ആദ്യ മത്സരത്തിനിറങ്ങുന്നതിന് മുമ്പ് നടത്തിയ ഭാരപരിശോധനയിലാണ് നേഹ പരാജയപ്പെട്ടത്.
കഴിഞ്ഞവർഷം പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ വനിതാ ഗുസ്തി താരം വിനേഷ് ഫോഗട്ട് ഫൈനലിന് മുമ്പ് ഭാരപരിശോധനയിൽ പരാജയപ്പെട്ടിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |