പ്രേതം, ആത്മാവ്, നെഗറ്റീവ് എനർജി എന്നിയെക്കുറിച്ച് കേൾക്കാത്ത ആരും തന്നെ ഉണ്ടാക്കില്ല. നിരവധി പ്രേതസിനിമകൾ നാം കണ്ടിട്ടുണ്ട്. ഭൂമിയിൽ ജീവിച്ച് ആഗ്രഹം തീരാതെ മരിക്കുന്നവരുടെ ആത്മാക്കളാണ് പ്രേതമായി അലഞ്ഞുതിരിയുന്നതെന്നാണ് വിശ്വാസം. അതെന്തെങ്കിലുമൊക്കെ ആയിക്കോട്ടെ, ശരിക്കും ഈ പ്രേതം ഉണ്ടോ? ഉണ്ടെങ്കിൽ എങ്ങനെ തിരിച്ചറിയാം.
ഇത്തരത്തിലുള്ള നെഗറ്റീവ് എനർജിയെ പണ്ടുള്ളവർ എങ്ങനെയാണ് തിരിച്ചറിഞ്ഞതെന്ന് നിങ്ങൾക്ക് അറിയാമോ? ആ രീതിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ഒരു ഗ്ലാസ് വെള്ളവും ഉപ്പും ഉപയോഗിച്ച് വീട്ടിലെ നെഗറ്റീവ് എനർജിയെ തിരിച്ചറിയാമെന്നാണ് ഈ വീഡിയോയിൽ അവകാശപ്പെടുന്നത്. 'christianrealfacts' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയോ പങ്കുവച്ചിരിക്കുന്നത്.
'വീട്ടിൽ പ്രേതത്തിന്റെയോ മറ്റ് നെഗറ്റീവ് എനർജിയുടെയോ സാന്നിദ്ധ്യം ഉണ്ടോയെന്ന് അറിയാൻ ആദ്യം ഒരു ഗ്ലാസിൽ പകുതി വെള്ളം എടുക്കുക. ഇതിലേക്ക് ഒരു നുള്ള് ഉപ്പ് ചേർത്ത ശേഷം വീടിന്റെ നിശബ്ദമായ ഒരു മൂലയിൽ വയ്ക്കുക. ആരും ഈ ഗ്ലാസ് അനക്കാനോ തൊടാനോ പാടില്ല. ഏഴ് ദിവസം അങ്ങനെ തന്നെ സൂക്ഷിക്കണം. നിങ്ങളുടെ വീട്ടിൽ നെഗറ്റീവ് എനർജി ഇല്ലെങ്കിൽ ഈ വെള്ളം ഏഴ് ദിവസം കഴിഞ്ഞാലും തെളിഞ്ഞുതന്നെ നിൽക്കും. എന്നാൽ നെഗറ്റീവ് എനർജി ഉണ്ടെങ്കിൽ ഈ വെള്ളത്തിൽ കുമിളകൾ വരുകയും നിറം മാറുകയും ചെയ്യും. വെള്ളത്തിന്റെ ഉപരിതലത്തിൽ വിചിത്രമായ പാറ്റേണുകൾ പ്രത്യക്ഷപ്പെടാനും സാദ്ധ്യതയുണ്ട്. പണ്ട് ആളുകൾ വീട്ടിൽ പ്രേതമോ നെഗറ്റീവ് എനർജിയോ ഉണ്ടോയെന്ന് തിരിച്ചറിഞ്ഞത് ഈ രീതി വഴിയാണ്'- വീഡിയോയിൽ പറയുന്നു. വീഡിയോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |