തിരുവനന്തപുരം: മുൻ അക്കൗണ്ടന്റ് ജനറൽ ജയിംസ് കെ.ജോസഫ് (76) അന്തരിച്ചു. രാത്രി 10മണിയോടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. കേരള, മഹാരാഷ്ട്ര, തമിഴ്നാട് സംസ്ഥാനങ്ങളുടെ അക്കൗണ്ടന്റ് ജനറലായി പ്രവർത്തിച്ച അദ്ദേഹം കെ.എസ്.ആർ.ടി.സി എം.ഡിയായും കെ.സി.ഡി.എഫ്.സി എം.ഡിയായും പ്രവർത്തിച്ചിരുന്നു. ദീപികയുടെ മാനേജിംഗ് എഡിറ്ററുമായിരുന്നു.
പൊൻകുന്നം കരിക്കാട്ടുക്കുന്നേൽ മുൻ വിദ്യാഭ്യാസ ഡയറക്ടർ എം.വി. ജോസഫിന്റെ മകനാണ്. ഭാര്യ ഷീലാ ജയിംസ് (മുൻ മന്ത്രി ബേബി ജോണിന്റെ മകൾ). മക്കൾ : ശാലിനി ജയിംസ്,തരുൺ ജയിംസ്, രശ്മി ജയിംസ്. ഭൗതിക ശരീരം നാളെ രാവിലെ 9ന് തിരുവനന്തപുരം പി.ടി.പി നഗറിലെ വസതിയിൽ എത്തിക്കും. സംസ്കാരം ബുധൻ വൈകിട്ട് 4 ന് മുട്ടട ഹോളി ക്രോസ് ദേവാലയത്തിൽ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |