തിരുവനന്തപുരം: കേരള ആശ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആശാവർക്കർമാർ സെക്രട്ടേറിയറ്റിന് മുന്നിൽ ആരംഭിച്ച രാപകൽ സമരം നാളെ 200-ാം ദിവസത്തിലേക്ക്. ഓണറേറിയം വർദ്ധിപ്പിക്കുക, വിരമിക്കൽ അനുകൂല്യം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഫെബ്രുവരി 10നാണ് സമരം തുടങ്ങിയത്.
യാതൊരു ആനുകൂല്യവും ഇല്ലാതെ 62 വയസ് പൂർത്തിയായവർ പിരിഞ്ഞു പോകണമെന്ന സർക്കാർ ഉത്തരവ് പിൻവലിക്കുക, അനാവശ്യ ജോലികളിൽ നിന്ന് ഒഴിവാക്കുക, ഓണറേറിയത്തിന് ഏർപ്പെടുത്തിയിരുന്ന മാനദണ്ഡങ്ങൾ പൂർണമായും പിൻവലിക്കുക, ഓണറേറിയം കൃത്യമായി ലഭ്യമാക്കുക തുടങ്ങിയ ആവശ്യങ്ങൾ ഇതിനകം നേടിയെടുത്തു.
എത്ര യാതനകൾ സഹിക്കേണ്ടി വന്നാലും ഓണറേറിയം വർദ്ധന ഉൾപ്പെടെയുള്ള പ്രധാന ആവശ്യങ്ങൾ നേടുന്നതുവരെ സമരം ശക്തമായി തുടരുമെന്ന് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് വി.കെ.സദാനന്ദൻ, ജനറൽ സെക്രട്ടറി എം.എ. ബിന്ദു എന്നിവർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |