ചെന്നൈ: ടി.വി.കെയുടെ മധുരയിലെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനെത്തിയ യുവാവിനെ വിജയുടെ ബൗൺസർമാർ മർദ്ദിച്ചെന്ന് പരാതി. ബൗൺസർമാരുടെ ആക്രമണത്തിന് ഇരയായ ശരത് കുമാറാണ് പൊലീസിൽ പരാതി നൽകിയത്. വിജയുടെ അംഗരക്ഷകർ തന്നെ തൂക്കിയെറിഞ്ഞുവെന്നാണ് പരാതി. സംഭവത്തിൽ ശരത്തിന്റെ അമ്മ വിജയ്ക്ക് എതിര രംഗത്ത് വന്നു. യുവാക്കൾക്ക് സംരക്ഷണം നൽകാത്തവർ എങ്ങനെ മുഖ്യമന്ത്രി ആവുമെന്ന് അവർ ചോദിച്ചു.
വിജയ് പ്രവർത്തകർക്ക് സമീപത്തായി നടന്നുവരുമ്പോൾ അദ്ദേഹത്തിന്റെ അടുത്തുവരാൻ ശ്രമിച്ച ആരാധകരെ ബൗൺസർമാർ കായികമായി നേരിട്ടുവെന്ന് നേരത്തെ പരാതികളുണ്ടായിരുന്നു. അതിനിടെ സ്റ്റാലിനെ അങ്കിൾ എന്ന് വിളിച്ചതിനെതിരെ ഡി.എം.കെ മന്ത്രിമാരും നേതാക്കളും അപലപിച്ചിരുന്നു. ഇന്നലെ ബി.ജെ.പി നേതാവും നടനുമായ ശരത്‌കുമാറും ഈ വിഷയത്തിൽ വിജയെ അപലിപ്പിച്ചു. വ്യക്തിയെ അല്ല പദവി പരിഗണിച്ചുവേണം സംസാരിക്കേണ്ടതെന്ന് ശരത്‌കുമാർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |