തെക്കു കിഴക്കൻ ഏഷ്യയിലെ ഏറ്റവും ഉയരം കൂടിയതും ലോകത്തിലെ രണ്ടാമത്തെ ഏറ്റവും ഉയരം കൂടിയതുമായ കെട്ടിടമാണ് മലേഷ്യയിലെ ക്വാലാലംപൂരിലുള്ള മെർഡേക്ക118 എന്ന അംബരചുംബി. 2717 അടി ഉയരമുള്ള ദുബായിലെ ബുർജ് ഖലീഫ മാത്രമാണ് മെർഡേക്കയ്ക്ക് മുന്നിലുള്ളത്. ചൈനയിലെ ഷാങ്ഹായ് ടവറിനെ മറികടന്നാണ് 2227 അടി ഉയരമുള്ള മെർഡേക്ക രണ്ടാംസ്ഥാനത്തെത്തിയത്. ഇപ്പോഴിതാ ഈ അംബരചുംബിയുടെ മുകൾനിലയിൽ പ്രവർത്തനം ആരംഭിച്ച പാർക്ക് ഹയാത്ത് ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഹോട്ടലെന്ന റെക്കാഡ് സ്വന്തമാക്കിയിരിക്കുകയാണ്.
118 നിലകളുള്ള കെട്ടിടത്തിന്റെ 75 മുതൽ 114 വരെയുള്ള നിലകളിലാണ് ആഡംബര ഹോട്ടൽ ബ്രാൻഡായ പാർക്ക് ഹയാത്ത് പ്രവർത്തിക്കുന്നത്. ക്വാലാലംപൂരിന്റെ അതിമനോഹരമായ കാഴ്ചകൾ ആസ്വദിക്കുന്നതിനൊപ്പം ആഡംബര സൗകര്യങ്ങളും ഇവിടെ അനുഭവിച്ചറിയാം. തീംഡ് ബാർ, വെൽനെസ് സാങ്‌ച്വറി , ഇൻഫിനിറ്റി പൂൾ, സ്പാ തുടങ്ങിയ ഉൾപ്പെടുന്ന വെൽനെസ് ഫ്ലോറും ഉണ്ടെന്നാണ് വിവരം
252 അതിഥി മുറികളും സ്യൂട്ടുകളും ഹോട്ടലിൽ ഉൾപ്പെടുന്നു, പരമ്പരാഗത മലായ് വീടുകളെ പ്രതിഫലിപ്പിക്കുന്ന തരത്തിലാണ് ഇന്റീരിയറുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്. 2025 നവംബർ 30 വരെ പാർക്ക് ഹയാത്ത് ക്വാലാലംപൂർ ഹോട്ടലിന് ബാധകമായ 500 റീസൺസ് ടു സ്റ്റേ ഹിയർ പ്രോഗ്രാം ഉൾപ്പെടെ, അംഗങ്ങൾക്ക് പ്രയോജനപ്പെടുത്താൻ കഴിയുന്ന ചില ഓഫറുകൾ വേൾഡ് ഓഫ് ഹയാത്ത് പുറത്തിറക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |