ആലപ്പുഴ: നിയമസഭയിലേക്ക് മത്സരിക്കാനുള്ള പ്രായപരിധി 21 വയസാക്കാൻ നിയമഭേദഗതി നടത്തണമെന്ന് തെലുങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഢി പറഞ്ഞു. യുവജനങ്ങളുടെ കഴിവും കാര്യശേഷിയും കൂടുതൽ പ്രയോജനപ്പെടുത്താൻ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു. എസ്.എസ്.എൽ.സി, പ്ലസ്ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ ആലപ്പുഴ ലോക്സഭാ മണ്ഡലത്തിലെ വിദ്യാർത്ഥികൾക്ക് കെ.സി. വേണുഗോപാൽ എം.പി നൽകിവരുന്ന മെറിറ്റ് അവാർഡ് വിതരണവും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇപ്പോഴും എം.എൽ.എയായി മത്സരിക്കാനുള്ള പ്രായം 25 വയസാണ്. വിദ്യാർത്ഥികൾക്ക് 21-ാം വയസിൽ ഐ.പി.എസ് ലഭിച്ച് ജില്ലകൾ ഭരിക്കുന്നു. യുവാവായ തന്നെ മുഖ്യമന്ത്രിയായി കണ്ടെത്തിയത് കെ.സി. വേണുഗോപാലാണെന്നും .രേവന്ത് റെഡ്ഢി പറഞ്ഞു
കെ.സി.വേണുഗോപാൽ എം.പി അദ്ധ്യക്ഷത വഹിച്ചു. പ്രമുഖ ശാസ്ത്രജ്ഞയും ഇന്ത്യയുടെ മിസൈൽ വനിതയുമായ ടെസി തോമസ്, മുൻ ചീഫ് സെക്രട്ടറി ജിജി തോംസൺ, ബിഷപ്പ് ജെയിംസ് ആനാപറമ്പിൽ, എഴുത്തുകാരൻ വിനോയ് തോമസ്, ഡോ.ടി.പി.ശശികുമാർ, ഗാനരചയിതാവ് രാജീവ് ആലുങ്കൽ തുടങ്ങിയവർ സംസാരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |