
അമ്പലപ്പുഴ : പുന്നപ്ര വയലാർ സമരത്തിനെതിരെ കള്ളപ്രചാരണം നടന്നതു പോലെ ഈ കാലഘട്ടത്തിൽ ഇടതുപക്ഷത്തിനെതിരെ പ്രചാരണം നടന്നു വരികയാണെന്ന് സി.പി.എം ജനറൽ സെക്രട്ടറി എം.എ.ബേബി പറഞ്ഞു. 79-ാ മത് പുന്നപ്ര -വയലാർ വാർഷിക വാരാചരണത്തിന്റെ ഭാഗമായി പുന്നപ്രയിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാരാചരണ കമ്മിറ്റി പ്രസിഡന്റ് ഇ.കെ.ജയൻ അദ്ധ്യക്ഷനായി. പന്ന്യൻ രവീന്ദ്രൻ,സി.എസ്. സുജാത,ആർ.നാസർ,എസ്.സോളമൻ,എച്ച്.സലാം എം.എൽ.എ തുടങ്ങിയവർ സംസാരിച്ചു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |