ന്യൂഡൽഹി: പഹൽഗാം ആക്രമണശേഷം ആദ്യമായി വേദി പങ്കിട്ട ഷാങ്ഹായ് സഹകരണ സംഘടന (എസ്.സി.ഒ) ഉച്ചകോടിയിൽ പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫിനെ മനപൂർവം അവഗണിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. മറ്റു നേതാക്കളും ഷെഹ്ബാസിനെ ഗൗനിച്ചില്ല.
പ്രധാന വേദിയിലും ഫോട്ടോ സെഷനിലും ഷെഹ്‌ബാസിൽ നിന്ന് അകലം പാലിക്കാൻ നരേന്ദ്രമോദി ശ്രദ്ധിച്ചിരുന്നു.
മോദിയും റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനും പരസ്പരം സംസാരിച്ച് കടന്നു പോകുമ്പോൾ, ഷെഹ്ബാസ് കാഴ്ചക്കാരനായി നോക്കിനിൽക്കുകയാണ്.
മോദിയുമായി സൗഹാർദ്ദത്തോടെ ഇടപഴകിയ മറ്റു നേതാക്കളും ഷെഹ്ബാസിനെ ഗൗനിച്ചില്ല.
ഫോട്ടോ സെഷനുശേഷം ചൈനീസ് പ്രസിഡന്റ് ഷി ജിൻപിംഗിനൊപ്പം നീങ്ങുകയായിരുന്ന റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിനുമായി സൗഹൃദമുണ്ടെന്ന് കാണിക്കാൻ തിടുക്കത്തിൽ ഹസ്‌തദാനം ചെയ്യാൻ ശ്രമിച്ച് പരിഹാസ്യനായി. ഷീയ്‌ക്കും കൈകൊടുക്കാൻ ശ്രമിച്ചെങ്കിലും അദ്ദേഹം മറ്റൊരു ദിക്കിലേക്ക് നോക്കി നടന്നു. ദയനീയ ഭാവത്തോടെ നിൽക്കുന്ന പാക് പ്രധാനമന്ത്രിയുടെ ദൃശ്യങ്ങൾ വൈറലായി.
പഹൽഗാം ഭീകരാക്രമണത്തെ അപലപിച്ച ടിയാൻജിൻ പ്രഖ്യാപനത്തിൽ ഒപ്പിടേണ്ടി വന്നത് ഷെഹ്ബാസിന് തിരിച്ചടിയാണ്.
പഹൽഗാമിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളോടുള്ള അനുശോചനവും പ്രഖ്യാപനത്തിൽ ഉൾപ്പെടുത്തിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |